പിറവം: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വട്ടപ്പാറ, കുഴിക്കാട്ടുമല കോളനി, തൊട്ടുര്, വെളിയനാട്, അഴകത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ടും സത്വരനടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും ആഴ്ചകളായി മുരിങ്ങനാട്ടുപാറയിലും മറ്റു സ്ഥലങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലം വെറുതെ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ബിജെപി പിറവം വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയറെ ഘരാവൊ ചെയ്തു.
തുടര്‍ന്ന് പഞ്ചായത്തില്‍ നേരിട്ടെത്തി പരിഹാരം ഉണ്ടാക്കാമെന്ന് എക്സി. എഞ്ചിനീയര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. സമരത്തിന് ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്, ഗ്രാമപഞ്ചായത്തംഗം എം. ആശിഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത്, ഉണ്ണി വല്ലയില്‍, എം.എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: