ഏറ്റുമാനൂറ്‍: എംസി റോഡില്‍ പോലീസ് സ്റ്റേഷനു സമീപത്തെ ബസ്സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഏറ്റുമാനൂരില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കിയതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും ആരോപിച്ചു. യാത്രക്കാര്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെട്ടിരുന്ന പോലീസ് സ്റ്റേഷനു സമീപത്തെ ബസ്സ്റ്റോപ്പ് മാറ്റിസ്ഥാപിച്ചപ്പോള്‍ കൂടുതല്‍ തിരക്കുള്ള പാലാ റോഡിലെ മുസ്ളിംപള്ളിക്കു സമീപമുള്ള മറ്റൊരു ബസ്സ്റ്റോപ്പ് നിലനിര്‍ത്താന്‍ അധികൃതര്‍ കൂട്ടുനിന്നു. ഗതാഗത കുരുക്കിന് വഴിതെളിക്കുന്ന ക്ഷേത്രത്തിണ്റ്റെ പടിഞ്ഞാറെ നട മുതല്‍ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡു വരെയുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും നടപടി സ്വീകരിച്ചില്ല. നീണ്ടൂറ്‍ റോഡിലെ തിരക്കുള്ള ഭാഗത്തുനിന്നും ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് മാറ്റിസ്ഥാപിക്കുന്ന കാര്യത്തിലും അയഞ്ഞ നിലപാട് അധികൃതര്‍ക്ക്. പോലീസ് സ്റ്റേഷനു സമീപം എംസി റോഡിലെ ബസ്സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ ശിവപ്രസാദ് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: