കോട്ടയം: കാഴ്ചയുടെ വിസ്മയം ഒരുക്കി രാജസ്ഥാന് കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും ബേക്കര്‍ ജംഗ്ഷനിലെ കാര്‍ത്തിക അപ്പാര്ട്ട്മെണ്റ്റ് ഹാളില്‍ തുടങ്ങി. രാജസ്ഥാനില്‍ നിന്നള്ള മുപ്പത് കരകൗശല വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നിര്‍മ്മക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമാണ് ഫെബ്രുവരി ൨൭വരെ നീളുന്ന വിപണിയില്‍ നടക്കുന്നത്. യുപി ഹാണ്റ്റ്ലൂം ബാഗുകള്‍, ലതര്‍ പേഴ്സുകള്‍, രാജസ്ഥാന് കരകൗശല പായകള്‍, ജയ്പൂറ്‍ കുര്‍ത്ത, ബഡ്ഷീറ്റ്, രാജസ്ഥാന് സാരി, ജയ്പ്പൂരി സ്റ്റോണ്‍ ആഭരണങ്ങള്‍, ചിന്നപട്ടണത്തുനിന്നുള്ള മരംകൊണ്ടുള്ള കളിവസ്തുക്കള്‍, ജെറിമാറ്റ്, ഹൈദ്രാബാദ് പേള്‍സ്, ഒറീസയില്‍ നിന്നുളള ഇലകളിലുള്ള പെയിണ്റ്റിംഗ്, ലക്നൗ കുര്‍ത്ത, ഗുജറാത്തി, പാട്യാല വസ്ത്രങ്ങള്‍ എന്നിവയാണ് മേളയില്‍ എത്തുന്നവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. കല്‍ക്കട്ട ടെറാക്കോട്ട ഹാണ്റ്റിക്രാഫ്റ്റ്, മൈസൂറ് അഗര്‍ബത്തി, കാശ്മീരി ചുരിദാര്‍, കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിചിത്രവര്ണത്തിലുള്ള വളകള്‍, ഉത്തരേന്ത്യന്‍ പ്രദര്‍ശനങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ തരം മീട്ടകള്, അദ്ധ്യാപികമാര്‍ക്കുള്ള പ്രത്യേക ബാഗുകള്‍, വിലക്കുറവുള്ള ഷിഫോണ്‍ സാരികള്‍, കറ്റാര്‍വാഴയുടെ വിവിധ ആയുര്‍വേദ ഉത്പന്നങ്ങള്‍, തിരുപ്പൂറ് തുണിത്തരങ്ങള്‍ തുടങ്ങി മുപ്പതോളം വിഭാഗങ്ങള്‍ വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും അഞ്ചുമുതല്‍ പതിനഞ്ചുവരെ വിവിധ ഇനങ്ങള്‍ അടങ്ങിയിരിക്കുന്നു. അഞ്ചുരൂപാമുതല് ഇരുപത്തിഅയ്യായിരം രൂപ വരെ വില വരുന്ന വസ്തുക്കളാണ് പ്രദര്‍ശനത്തിനുള്ളത്. ഇലയില്‍ കൈകൊണ്ട് വരച്ച ശ്രീകൃഷ്ണകഥ ആലേഖനം ചെയ്ത ചിത്രത്തിനാണ് കൂടുതല്‍ വില. ചിത്രകാരണ്റ്റെ വിസ്മയചാതുരി ഇതില്‍ കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: