കോട്ടയം : പോലീസ് രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോട്ടയത്തു അടുത്തനാളില്‍ അരങ്ങേറിയ കൊലപാതക, കഞ്ചാവ്, മയക്കുമരുന്നു തുടങ്ങിയ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണു സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജോണ്സണ് ജോസഫാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. മാഫിയ, ഗുണ്ടാസംഘങ്ങളെ ഒതുക്കാനും കൊലപാതക കേസുകള്‍ അന്വേഷിക്കാനും ജില്ലാ പോലീസ്ചീഫ് രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ് കഴിഞ്ഞ ദിവസംപിരിച്ചുവിട്ടിരുന്നു. ശനിയാഴ്ചയാണ് സംഘത്തെ പിരിച്ചുവിട്ടുകൊണ്ടുള്ളവയര്ലസ് സന്ദേശം ജില്ലാ പോലീസ് ചീഫ് സി. രാജഗോപാല്‍ ഇറങ്ങിയത്.കഴിഞ്ഞനാളില്‍ കോട്ടയത്തു അരങ്ങേറിയ കൊലപാതക കേസുകളുടെ വിവരങ്ങള്മാധ്യമങ്ങള്ക്കു നല്‍കിയെന്നാരോപിച്ചാണു സ്ക്വാഡ് പിരിച്ചുവിട്ടതുംഇപ്പോള് അന്വേഷണം ആരംഭിച്ചതും. നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുംകൊലപാതകങ്ങള് നടക്കുകയും കഞ്ചാവ്, മയക്കുമരുന്നു മാഫിയസജീവമാകുകയും ചെയ്തതോടെയാണ് സ്ക്വാഡ് രൂപീകരിച്ചത്. ഡിവൈഎസ്പി ജോണ്സണ്ജോസഫിണ്റ്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. വിവിധമാധ്യമപ്രവര്ത്തകരോട് ഡിവൈഎസ്പിയും അന്വേഷണസംഘത്തിലെഉദ്യോഗസ്ഥരും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം നാഗമ്പടംകൊപ്പുഴക്കടവ് ഇളപ്പുങ്കല്‍ തങ്കമ്മയെയും ചാലുകുന്ന് തൈപ്പറമ്പില്സദാനന്ദനെയും കൊലപ്പെടുത്തിയവരെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയതു സ്പെഷല്‍ സ്ക്വാഡാണ്. കോട്ടയം നാഗമ്പടം കേന്ദ്രീകരിച്ചുള്ള വന്‍കഞ്ചാവ് സംഘത്തെപിടികൂടിയതിനു പിന്നിലും സ്പെഷല്‍ സ്ക്വാഡായിരുന്നു. ഇവരുടെപ്രവര്‍ത്തനം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതു ഒരുവിഭാഗം പോലീസ്ഉദ്യോഗസ്ഥരില് അമര്‍ഷം ഉടലെടുത്തിരുന്നു. ഇതാണ് സ്ക്വാഡ്പിരിച്ചുവിടാന് കാരണമായതെന്നു പറയുന്നു. ജനശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ത്തകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി മാത്രമേ മാധ്യമങ്ങള്‍ക്കു നല്‍കാവുവെന്ന കര്‍ശനനിര്‍ദേശം പോലീസിന് നല്‍കിയിരുന്നു. ഇതു ധിക്കരിച്ചെന്നാരോപിച്ചു ഒരു വിഭാഗംരംഗത്തുവന്നതാണു സ്ക്വാഡ് പിരിച്ചുവിടാന്‍ കാരണമെന്നു പറയുന്നു.അതേസമയം വാര്‍ത്തകള്‍ നല്കിയതു സ്പെഷല്‍ സ്ക്വാഡില്പ്പെട്ടവരല്ലെന്നുംപിന്നില് മറ്റുള്ള പോലീസുകാര്‍ക്കു പങ്കുണ്ടൊയെന്നും അന്വേഷിക്കുന്നുണ്ട്.എക്സൈസിണ്റ്റെ പരിധിയില്‍ വരുന്ന പലകേസുകളും കഴിഞ്ഞദിവസംപിടികൂടിയതു പോലീസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: