കടുത്തുരുത്തി: അപകടങ്ങള്‍ക്ക് കാരണമാകുന്ന വിധം ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തിലും ബിജെപിയുടെ നേതൃത്വത്തില്‍ ബീവറേജിണ്റ്റെ മുന്നില്‍ ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. പാലത്തിന് സമീപം തിരക്കേറിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അന്ന് വിദേശ മദ്യഷോപ്പ് ഉപരോധിച്ചത്. കൂടാതെ മറ്റു സംഘടനകളും, രാഷ്ട്രീയ കക്ഷികളും മദ്യനിരോധന സമിതി വൈക്കം താലൂക്ക് സമിതിയും സമാന ആവശ്യവുമായി നിവേദനങ്ങള്‍ കൊടുത്തിരുന്നതാണ്. പൊതുവികാരം എതിരായിട്ടും മദ്യഷോപ്പ് മാറ്റിസ്ഥാപിക്കാന്‍ ഇനിയും തയാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിക്ഷേദിച്ചാണ് ബിജെപി വീണ്ടും സമരരംഗത്തിറങ്ങുന്നതെന്നാണ് രംഗത്തിറങ്ങുന്നതെന്ന് നിയോജകമണ്ഡലം നേതൃത്വം അറിയിക്കുന്നത്. മദ്യഷോപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യപെട്ട് കടുത്തുരുത്തി ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളും പ്രമേയം പാസാക്കി വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. കൂടാതെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. അധികാരികളുടെ അനാസ്ഥ ഇനിയും അംഗീകരിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്. സൗകര്യപ്രദമായ സ്ഥലവും കെട്ടിവും ലഭ്യമായാല്‍ ഷോപ്പ് മാറ്റി സ്ഥാപിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇതേസമയം സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും നല്‍കാമെന്ന് നിരവധി ആളുകള്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ചില മെമ്പര്‍മാരുടെ താത്പര്യം മൂലം മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് മുമ്പെടുത്ത തീരുമാനത്തെ അട്ടിമറിക്കുകയാണെന്നാണ് ബിജെപി ആരോപിച്ചു. ഇനിയും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ എംഎല്‍എയ്ക്കെ തിരെയും പഞ്ചായത്തിനെതിരേയും സമരപരിപാടികള്കള്ക്ക് രൂപം നല്‍കുമെന്നും ബിജെപി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: