കൊച്ചി: എറണാകുളം മഹാരാജാസ് ഗവ.ലോ കോളേജിന്റ ആഭിമുഖ്യത്തില്‍ സമാന്തര തര്‍ക്ക പരിഹാര സംവിധാനം 2012 എന്ന വിഷയത്തില്‍ നാളെ മുതല്‍ 11 വരെ ദേശീയതല മത്സരം സംഘടിപ്പിക്കുന്നു. നീതിനിര്‍വഹണത്തില്‍ സമാന്തര തര്‍ക്കപരിഹാരത്തിന് പ്രസക്തി വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളില്‍ ഈ മേഖലയിലും കുടുതല്‍ പരിജ്ഞാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയമത്സരം സംഘടിപ്പിക്കുന്നത്.
കേസില്‍ കക്ഷികളായ ഇരുവിഭാഗത്തിനും പരാതിയില്ലാത്ത വിധം നീതി നടപ്പാക്കാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. നിയമ പഠനത്തിന്റെ സിലബസില്‍ അഭിഭാഷക മികവിനെ വിലയിരുത്തുന്ന മൂട്ട് കോര്ടിനൊപ്പം വിധിന്യായം പുറപ്പെടുവിക്കുന്നതിനുള്ള കഴിവിന്റെ അളവുകോലായി സമാന്തര തര്‍ക്ക പരിഹാര സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മിണി പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജിയും കെല്‍സ ഡയറക്ടറുമായ പി. മോഹനദാസ് മുഖ്യപ്രഭാഷണം നടത്തും. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.എസ് സരോജ അധ്യക്ഷത വഹിക്കും. ഹൈക്കോടതി അഭിഭാഷകനായ അനില്‍ സേവ്യര്‍ പ്രത്യേക പ്രഭാഷണം നടത്തും. അസി. പ്രൊഫസര്‍മാരായ ഡോ. വി.സി ബിന്ദുമോള്‍, എ. അനുശ്രീ, കെ. ലിനി ജോസ്, എസ്.എസ്. ഗിരിശങ്കര്‍, പി.യു നിഷാന്തി, കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ് അമര്‍ രാജ് എന്നിവര്‍ സംസാരിക്കും.
പ്രാഥമിക മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിക്കും. ഉച്ചക്ക് രണ്ടിനാണ് സെമി ഫൈനല്‍. ശനിയാഴ്ച രാവിലെ 8.30ന് ഫൈനല്‍ മത്സരങ്ങളും നടക്കും. 11.30ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് സമാപന സന്ദേശം നല്‍കും. കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വി.എസ് സെബാസ്റ്റ്യന്‍ പ്രത്യേക പ്രഭാഷണം നടത്തും. സ്റ്റുഡന്റ് കണ്‍വീനര്‍ കെ.പദ്മരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് സമ്മാനദാനം. അലൂംനി അസോസിയേഷന് പ്രസിഡണ്ട് അഡ്വ. എം.കെ ദാമോദരന്‍, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ് സുരേഷ്, അസോസിയേറ്റ് പ്രൊഫസര്‍ ബിന്ദു.എം. നമ്പ്യാര്‍, അസി.പ്രൊഫസര്‍മാരായ സി.എ. ദിലീപ്, മായിന്‍ അബൂബക്കര്‍, കോളേജ് യൂണിയന് ചെയര്മാന് കപില്‍ ചന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: