പാലാ: നഗരത്തെ അശാന്തിയിലാക്കിയ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വഴി തെളിയുന്നു. നഗരസഭ വേണ്ടത്ര സ്ഥലവുംസേവനസന്നദ്ധരായ തൊഴിലാളികളുടെ പിന്തുണയും നല്കിയാല് മാലിന്യസംസ്കരണം ഫലപ്രദമായി നടത്താന്‍ തയ്യാറാണെന്ന് പാലാ മരിയ സദനത്തിണ്റ്റെ ഡയറക്ടര്‍ സന്തോഷ് അറിയിച്ചു. പാലാ നഗരസഭയ്ക്കുള്ളിലെ മാലിന്യനീക്കം നിലച്ചിട്ട് ഒരു മാസമായിട്ടും ഫലപ്രദമായ പരിഹാരമാര്ഗ്ഗങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ പാലാ പ്രസ്ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ തുറന്ന ചര്‍ച്ചയിലാണ് പുതിയ വഴി തെളിഞ്ഞത്. മാനസിക രോഗകളുടെ പുനരധിവാസ കേന്ദ്രമായ പാലാ മരിയ സദനത്തിലെ മാലിന്യങ്ങള്‍ തരംതിരിച്ച് ദോഷരഹിതമായി സംസ്കരിക്കുന്നതിണ്റ്റെ പ്രായോഗിക പരിജ്ഞാനവും സേവനസന്നദ്ധതയുമാണ് സന്തോഷിണ്റ്റെ മൂലധനം. മാലിന്യസംസ്കരണം കാര്യക്ഷമമായി നടക്കാത്തതിനെതുടര്ന്ന് നഗരസഭയുടെ കാനാട്ടുപറായിലെ ഡമ്പിംഗ് ഗ്രൗണ്ടിലേക്കുളള മാലിന്യനീക്കം നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി തടഞ്ഞതോടെ ഒരു മാസത്തിലധികമായി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയായിരുന്നു. പുറത്തേക്ക് തള്ളുന്ന മാലിന്യത്തിണ്റ്റെയും പാഴ്വസ്തുക്കളുടെയും തോത് കുറയ്ക്കാന്‍ ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക, വീടും പുതിയ കെട്ടിടങ്ങളും പണിയുമ്പോള്‍ മാലിന്യസംഭണികള് നിര്‍മ്മിക്കുക, സംസ്കരിച്ച് ബയോഗ്യാസ് നിര്‍മ്മിക്കുക, പ്ളാസ്ററിക്കുകള് തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രണമം നടത്തി പുതിയ പുതിയ ഉത്പന്നങ്ങളാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. നഗരസഭയുടെ മിനി ഹാളില്‍ നടന്ന ചര്‍ച്ചാ പരിപാടി നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന് ഉദ്ഘാടനം ചെയ്തു. പാലാ പ്രസ്ക്ളബ് പ്രസിഡണ്റ്റ് കെ.ആര്.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ചന്ദ്രികാദേവി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.ബിനു പുളിക്കക്കണ്ടം, പ്രതിപക്ഷകൗണ്‍സിലര്‍ ജിമ്മി ജോസഫ്, പ്രസ്ക്ളബ് സെക്രട്ടറി ടി.എന്‍.രാജന്, ടി.കെ.രാജന് എന്നിവര്‍ സംസാരിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: