കോട്ടയം: വേനല്‍ ശക്തമായതോടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പടിഞ്ഞാറന്‍ പ്രദേശത്താണ് കുടിവെള്ളം ക്ഷാമം കൂടിയിരിക്കുന്നത്. പ്രദേശത്ത് ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് തലങ്ങളില്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങി. ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ ജലാശയങ്ങളിലേയും മറ്റും വെള്ളം വറ്റിതുടങ്ങി. പ്രധാന നദികളായ മീനച്ചിലാറ്റിലും കൊടൂരാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഓരോ ദിവസവും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ മലയോരമേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ചൂടു കൂടാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനും മൂലം പനിയും അനുബന്ധരോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കു ചര്‍മരോഗങ്ങളും ഏറിയിട്ടുണ്ട്. ചെങ്കണ്ണ്, ചിക്കന്‍പോക്സ്, മഞ്ഞപിത്തം എന്നിവ പലസ്ഥലങ്ങളിലും തലപൊക്കി കഴിഞ്ഞു. മഴ പെയ്തിട്ടു മാസങ്ങള്‍ കഴിഞ്ഞതിനാല്‍ പൊടി ശല്യവും വര്‍ധിച്ചിട്ടുണ്ട്. മകരമാസചൂടില് ചൂട്ടുപൊള്ളുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും ഇത്തവണ ജില്ലയില്‍ ചൂടിണ്റ്റെ കാഠിന്യം ഏറിയിരിക്കുകയാണ്. ശനിയാഴ്ചയും ഇന്നലെയും ജില്ലയല്‍ പകല്‍ സമയത്ത് 35 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. പകല്‍ സമയത്ത് ചൂട് അനുഭവപ്പെടുമ്പോഴും രാത്രിയിലെ തണുപ്പ് വിട്ടൊഴിയുന്നില്ല 19 ഡിഗ്രി തണുപ്പാണ് ഇന്നലെ കോട്ടയത്ത് അനുഭവപ്പെട്ടത്. രാവിലെ ഒമ്പതോടെ ആരംഭിക്കുന്ന ചൂട് വൈകുന്നേരം ആറോടുകൂടിയേ ശമിക്കുകയുള്ളു. സംസ്ഥാനത്ത് ശരാശരി ചൂട് 33 ഡിഗ്രി സെല്ഷ്യസാകുമ്പോഴാണ് ഫെബ്രുവരി രണ്ടാം വാരമെത്തിയപ്പോഴേക്കും 35 ഡിഗ്രി ചൂട് അനുഭവപ്പെടുന്നത്. സൂര്യരശ്മികള്‍ ഭൂമധ്യരേഖയോട് അടുക്കുന്നതിണ്റ്റെ ഭാഗമായാണു താപനില ഉയരുന്നത്. അടുത്തമാസം സൂര്യന് ഭൂമധ്യരേഖയില്‍ എത്തും. അതോടെ ചൂടിണ്റ്റെ കാഠിന്യം ഇനിയും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ചൂട് വര്‍ധിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ നല്കുന്ന സൂചന.
വേനല്‍ക്കാറ്റില്‍ 25 ലക്ഷത്തിണ്റ്റെ നഷ്ടം
കോട്ടയം: മലയോരമേഖലയില്‍ വേനല്‍ക്കാറ്റില്‍ വാന്‍ നാശം. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലുണ്ടായ കാറ്റില്‍ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ വീശിയ ശക്തമായ കാറ്റില്‍ മേഖലയിലെ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൊക്കയാര്‍ പഞ്ചായത്തില്‍ അഞ്ചും കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടും വീടുകളാണു തകര്‍ന്നത്. കാറ്റില്‍ നൂറുകണക്കിനു റബര്‍മരങ്ങളും കടപുഴകിയിരുന്നു. മുക്കുളം സെണ്റ്റ് ജോര്‍ജ് പള്ളിയുടെ റബര്‍ മരങ്ങളും സ്കൂളിണ്റ്റെ മേല്‍ക്കൂരയുടെ ഭാഗങ്ങളും കാറ്റില്‍ തകര്‍ന്നു. ഇപ്പോഴും പ്രദേശത്തു കാറ്റിന് ശമനം ഉണ്ടായിട്ടില്ല. കാറ്റിനോടൊപ്പം മലയോരമേഖലയില്‍ കാടുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും തീപിടിക്കുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം വാഗമണിലെ പൈന്‍മരക്കാടിനു സമീപം തീപിടുത്തം ഉണ്ടായിരുന്നു. കാറ്റ് വീശുമ്പോള്‍ തീ പെട്ടന്ന് ആളിക്കത്തി മറ്റുപ്രദേശങ്ങളിലേക്കു പടരുകയാണ്. ചൂടിനു പുറമേ വേനല്‍കാറ്റും മലയോര മേഖലയെ തളര്‍ത്തുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയോരഗ്രാമങ്ങള്‍ വിറങ്ങലിച്ചു കഴിയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ശക്തമായ കാറ്റാണ് വീശിയത്. മുക്കുളം, ഏന്തയാര്‍, കൊക്കയാര്‍, കൂട്ടിക്കല്‍, വാഗമണിണ്റ്റെ താഴ്ന്ന പ്രദേശങ്ങളായ വെള്ളികുളം, മാവടി, അടിവാരം, കൈപ്പള്ളി, ഇടമല എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ ആശങ്കയിലാണ്. രാത്രിയും പകലും ഒരേ രീതിയിലാണ് കാറ്റു വീശുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: