തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കുളള ലേല രേഖകള്‍ (ബിഡ്) ഇന്ന് തിരുവനന്തപുരത്ത് തുറന്നു. വെല്‍സ് പന്‍ കണ്‍സോര്‍ഷ്യത്തിന്റെ ലേല രേഖകളാണ് തുറന്നത്. ആദ്യ 16 വര്‍ഷത്തേയ്‌ക്കായി 472 കോടി രൂപയുടെ ഗ്രാന്‍ഡ് കണ്‍സോര്‍ഷ്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 വര്‍ഷമായിരിക്കും ഇളവ് കാലാവധി.
4010 കോടി രൂപയാണ് പുതുക്കിയ മൊത്തം ചെലവ് തുകയായി വെല്‍സ് പന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ 920 കോടി രൂപ തുറമുഖ നടത്തിപ്പുകാര്‍ കണ്ടെത്തണമെന്നാണ് നിബന്ധന. കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി പദ്ധതി ഉപദേശകര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടി. ഉപദേശകരുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച് രണ്ടാഴ്ചയ്‌ക്കുള്ളില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.
നേരത്തെ വെല്‍സ് പന്നിനൊപ്പം മുന്ദ്ര പോര്‍ട്ടും ടെക്നിക്കല്‍ ബിഡ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്ദ്ര പോര്‍ട്ട് ട്രസ്റ്റിന്റെ പദ്ധതി നിര്‍ദ്ദേശം തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വെല്‍സ് പന്‍ കണ്‍സോര്‍ഷ്യത്തിന്റെ ബിഡ് അവസാന റൗണ്ടിലെത്തുകയും തുറക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: