കോട്ടയം: സൂര്യനെല്ലി കേസില്‍ പീഡനത്തിനിരയായ യുവതി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ചങ്ങനാശേരി സെയില്‍സ്‌ടാക്‌സ് ഓഫീസില്‍ ജോലി ചെയ്‌തിരുന്ന അവസരത്തില്‍ സര്‍ക്കാരിന്റെ 2,26,020 രൂപ തിരിമറി നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
കൊല്ലം അഞ്ചലില്‍ നിന്ന് കോട്ടയം ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോട്ടയം കാരാപ്പുഴയിലുള്ള ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌തു വരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അവര്‍ 2,26,020 രൂപ തിരിച്ചടച്ചിരുന്നു.
എന്നാല്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: