കോട്ടയം : വൈദ്യുതിചാര്‍ജ് കുടിശികയുടെ പേരില്‍ പാടശേഖരങ്ങളില്‍ വൈദ്യുതി കണക്ഷന് വിശ്ചേദിക്കാന്‍ പാടില്ലെന്നും കര്‍ഷകരുടെ കുടിശിക ഈടാക്കാന്‍ സര്‍ക്കാരിലേക്ക് സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. ജില്ലാ വികസനസമിതി ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കും. ഏറ്റുമാനൂരില്‍ പട്ടികജാതി, വര്‍ഗ കുട്ടികള്‍ക്കായി പണികഴിപ്പിച്ച സ്കൂള്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സ്കൂളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്ട്ടുമെണ്റ്റുകളിലെ ഉദ്യോഗസ്ഥരെ കളക്്ടാറ്‍ ചുമതലപ്പെടുത്തി. പ്ളാന്‍ ഫണ്ട് സമയബന്ധിതമായി ചെലവഴിക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍ ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുത്ത് അടുത്ത അവലോകന യോഗത്തില്‍ വിശദാംശങ്ങള്‍ നല്‍കണം. പ്ളാന്‍ ഫണ്ടിണ്റ്റെ കൂടുതല്‍ വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും കളക്ടര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിഎംഒയ്ക്ക് കളക്്ടാറ്‍ നിര്‍ദേശം നല്കി. സുതാര്യകേരളം അവലോകന യോഗവും ഇതോടനുബന്ധിച്ചുനടന്നു. എഡിഎം ടി.വി. സുഭാഷ്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ ഗീതാദേവി, കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: