കോതമംഗലം: പോത്താനിക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള വാരപ്പെട്ടി ഫീഡറില്‍നിന്ന് കക്കാട്ടൂര്‍ പ്രദേശത്തേയ്ക്ക് വലിച്ചിട്ടുള്ള വൈദ്യുതി ലൈന്‍ സ്വകാര്യ വ്യക്തിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കട്ട് ചെയ്യാനെത്തിയ വൈദ്യുത ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരെ കക്കാട്ടൂരില് നാട്ടുകാര്‍ തടഞ്ഞു. വര്‍ഷങ്ങളായി കക്കാട്ടൂര്‍ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കുന്ന വാരപ്പെട്ടി ഫീഡറില്‍നിന്നുള്ള ലൈന്‍ കട്ട് ചെയ്യുവാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കാലാമ്പൂരില്നിന്നുള്ള ഫീഡറില്‍നിന്നുള്ള വൈദ്യുതിയും ഈ മേഖലയിലേക്ക് എത്തുന്നുണ്ടെന്ന കാരണം കാണിച്ചാണ് വാരപ്പെട്ടിയില്‍ നിന്നുള്ള ലൈന്‍ കട്ട് ചെയ്യാന്‍ നീതീകരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഈ ലൈനിന്റെ ഏകദേശം മുപ്പത് മീറ്ററോളം നീളത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്ഥലത്തുകൂടിയാണ് വലിച്ചിട്ടുള്ളത്. ഇദ്ദേഹം ഈ ലൈന്‍ താഴെ രണ്ട് വര്‍ഷംമുമ്പ് റബര്‍മരങ്ങള്‍ വച്ച് പിടിപ്പിച്ചിരുന്നു. ഇപ്പോള്‍ റബര്‍ മരങ്ങള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ മുട്ടിനില്‍ക്കുകയാണ്. വൈദ്യുതി ലൈന്‍ മാറ്റേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടി ഉദ്യോഗസ്ഥന്റെ ഉന്നതങ്ങളിലുള്ള സ്വാധീനഫലമായി ലൈന്‍ വിഛേദിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. ഈ മേഖലയില്‍ തന്നെ മറ്റ് നിരവധി പാവപ്പെട്ടയാളുകളുടെ പുരയിടങ്ങളിലൂടെയും ലൈന്‍ പോകുന്നുണ്ട്.
എന്നാല്‍ അത് മാറ്റി റോഡിലൂടെ ലൈന്‍ വലിക്കാന്‍ തയ്യാറാകാതെയും യഥാസമയം ഇവിടെത്തന്നെയുള്ള ട്രാന്‍സ്ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെയുള്ള സ്ഥിതിവിശേഷത്തിലാണ് ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഒരു വ്യക്തിയുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കാന്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയിരുന്ന വൈദ്യുത ലൈന്‍ കട്ട് ചെയ്യുന്നതെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നല്കിയ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന് നായര്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ പി.കെ.ബാബു, മനോജ് നാരായണന് എന്നിവര്‍ മുന്നറിയിപ്പ് നല്കി. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന് താല്‍ക്കാലികമായി ലൈന്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: