മഞ്ചേരി: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 2012 മെയ്മാസം മഞ്ചേരിയില്‍ നടക്കും. രണ്ടായിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം,ശോഭായാത്ര, പൊതുയോഗം, സെമിനാര്‍, അനുമോദന സമ്മേളനം, സാംസ്കാരിക സമ്മേളനം, സാംസ്കാരിക സായാഹ്നം തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും.
പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മ സ്വരൂപാനന്ദയുടെ ദീപപ്രോജ്വലനത്തോടെ ആരംഭിച്ച സ്വാഗതസംഘ രൂപീകരണ യോഗം കാരക്കോട് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് എന്‍ എം കദംബന്‍ മാസ്റ്റര്‍, കെ ആര്‍ ഭാസ്കരപ്പിള്ള, സംസ്ഥാന ഭാരവാഹികളായ എന്‍ കെ വിനോദ്, എന്‍ സി വി നമ്പൂതിരി, വിജയലക്ഷ്മി ടീച്ചര്‍, കെ നാരായണന്‍ കുട്ടി, ജില്ലാ ഭാരവാഹികളായ കെ പി ശിവരാമന്‍, ഗംഗാധരന്‍, ജനാര്‍ദ്ദനന്‍, ബിജെപി ദേശീയ സമിതി അംഗം സി വാസുദേവന്‍ മാസ്റ്റര്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി കെ വിജയന്‍മാസ്റ്റര്‍, പി രാജഗോപാല്‍, കെ ജയപ്രകാശ്(ബിഎംഎസ്), പി ശങ്കരന്‍(ബാലഗോകുലം), സത്യവതി ടീച്ചര്‍(മാതൃസമിതി), ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: കെ ആര്‍ ഭാസ്കരപ്പിള്ള പാലേമാട്( ചെയര്‍മാന്‍), കെ നാരായണന്‍കുട്ടി(ജന.കണ്‍വീനര്‍), കെ നാരായണന്‍ നായര്‍(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: