മരട്: ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടങ്ങി. യൂണൈറ്റഡ് നഴ്സസ് ആസോസിയേഷന് (യുഎന്‍എ)യുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ചുകൊണ്ട് ഇന്നലെ രാവിലെ ഏഴരമുതല്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആശുപത്രിയില്‍ ആകെയുളഅള ഏഴുനൂറോളം സ്ത്രീ, പുരുഷ നഴ്സുമാരില്‍ ഭൂരിഭാഗം പേരും പണിമുടക്കിക്കൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആശുപത്രി മുറ്റത്ത് കുത്തിയിരുന്ന് പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം മുഴക്കിയാണ് നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 10ന് യുഎന്‍എ സ്റ്റേറ്റ് പ്രസിഡന്റ് ജാസ്മിന്‍ഷാ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുദീപ് കൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ജിതിന് എന്നിവരും പ്രസംഗിച്ചു.
വിവിധ സംഘടനാ നേതാക്കളായ വി.ഒ.ജോണി, എ.കെ.സജീവന്, ബാബുകുഴിമറ്റം, അഷ്റഫ്, അനില്കാഞ്ഞിലി, പി.കെ.രാജു, കെ.എ.ദേവസി, വിവിധ ആശുപത്രികളിലെ യുഎന്‍എ ഭാരവാഹികള്‍, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജീല്ലകളിലെ നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യുഎന്‍എ ലേക്ഷോര് യൂണിറ്റ് പ്രസിഡന്റ് ബിപിന്‍ ചാക്കോയെ ഷാള്‍ അണിയിച്ചു. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി.വിഷ്ണുനാഥ് ആശുപത്രിയിലെത്തി സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. നഴ്സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും, ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി മാനേജുമെന്റ് അറിയിച്ചു. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഭാഗികമായി തടസപ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പലരോഗികളും ആശുപത്രിയില്‍ നിന്നും ചികിത്സമതിയാക്കി പോയ്തായും, ഒപിയില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതായുമാണ് ലഭ്യമായവിവരം.
സമരത്തെതുടര്‍ന്ന് പനങ്ങാട് എസ്ഐ എ.ബി.വിപിനിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. നിരവധി വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: