തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനമുള്ള സിപിഎം കരട് റിപ്പോര്‍ട്ടില്‍ ചില സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ടെന്ന് സൂചന. ചില സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പാര്‍ട്ടിക്ക് അതീതരായി പ്രവര്‍ത്തിക്കുന്നെന്നാണ് വിലയിരുത്തല്‍. സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടിന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കി. സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച കരട് റിപ്പോര്‍ട്ട് അടുത്തമാസം ഒന്ന്, രണ്ട് തീയതികളില്‍ ചേരുന്ന സംസ്ഥാനകമ്മറ്റി യോഗം ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കും.
പോഷക സംഘടനകളില്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ലെന്ന വിമര്‍ശനമുണ്ട്. പാര്‍ട്ടി സ്ഥാപനങ്ങളായ ദേശാഭിമാനി, ചിന്ത പബ്ലിക്കേഷന്‍സ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്നലെ പ്രധാനമായി നടന്നത്.
രണ്ടു ദിവസത്തെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരടിനു അംഗീകാരം നല്‍കിയത്. കിളിരൂര്‍, കവിയൂര്‍ കേസുകളിലെ വി എസിന്റെ പരാമര്‍ശങ്ങള്‍, ലാവ്ലിന്‍ കേസില്‍ സ്വീകരിച്ച നിലപാട്, പിണറായി വിജയന്‍ നടത്തിയ കേരള യാത്രയോട് കാണിച്ച നിസഹകരണ മനോഭാവം, മുഖ്യമന്ത്രി എന്ന നിലയിലെ ഏകപക്ഷീയ പ്രവര്‍ത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിഎസിനെതിരായ വിമര്‍ശനങ്ങള്‍. വിഭാഗീയത ഗുരതരമായില്ലെങ്കിലും രണ്ട് ജില്ലകളിലും ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എറണാകുളത്തും പാലക്കാട്ടുമാണ് വിഭാഗീയത രൂക്ഷമായി നിലനില്‍ക്കുന്നത്.
പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മല്‍സരമുണ്ടായെങ്കിലും ഇവിടെ കാര്യങ്ങള്‍ ഗുരുതരമല്ല. പാലക്കാട് തെരഞ്ഞെടുപ്പ് ഒഴിവായെങ്കിലും ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: