പള്ളുരുത്തി: പള്ളുരുത്തി പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം. മോട്ടോര്‍ ഉപയോഗിച്ചുള്ള ജലമൂറ്റല്‍ വ്യാപകമായത് മൂലമാണ് പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പള്ളുരുത്തിയിലെ ഇടക്കൊച്ചി, കോണം, പെരുമ്പടപ്പ് ഭാഗങ്ങളിലുമാണ് പ്രധാനമായും ജലദൗര്‍ബല്യം അനുഭവപ്പെട്ട് വരുന്നത്. നഗരസഭാംഗങ്ങളുടെ കാരുണ്യത്താല്‍ വരുന്ന ടാങ്കര്‍ ലോറികളിലെ വെള്ളമാണ് ഇടയ്ക്ക് ആശ്വാസമാകുന്നത്. കോണം പ്രദേശത്ത് ടാങ്കറുകളിലെ കുടിവെള്ള വിതരണം ഇടക്കാലത്ത് നിര്‍ത്തിവെച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
രാവിലെയും വൈകിട്ടും പമ്പിംഗ് സമയങ്ങളില്‍ വീടുകളിലേക്കും ഹോട്ടലുകളിലേക്കും വന്‍തോതിലാണ് ജലമൂറ്റല്‍ നടക്കുന്നത്. സാധാരണ നിലയ്ക്ക് പൈപ്പുകളിലൂടെ സ്വമേധയാ വെള്ളം ലഭിക്കുമായിരുന്നുവെങ്കിലും മോട്ടോര്‍ വഴിയുള്ള ജലമൂറ്റല്‍ തുടരുന്നതിനാല്‍ സാധാരണ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയായി. പൈപ്പ് കണക്ഷനെടുക്കുന്ന സമയത്തുതന്നെ പ്ലംബര്‍മാര്‍ ഒരു മോട്ടോര്‍ വാങ്ങിപ്പിക്കുന്നതായും പറയുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണെന്നും ചൂണ്ടിക്കാണിക്കുന്നു. മോട്ടോര്‍, ഹാന്റ്പമ്പുകള്‍ ഉപയോഗിച്ചുള്ള ജലമൂറ്റല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരക്കാരെ കണ്ടെത്തുമ്പോള്‍തന്നെ ബാഹ്യഇടപെടലുകള്‍ മൂലം പ്രശ്നം ലഘൂകരിക്കപ്പെടുന്നതാണ് ഇത്തരം പ്രവണതകള്‍ വര്‍ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: