കൊച്ചി: വല്ലാര്‍പാടം പ്രോജക്ടിനു വേണ്ടി മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും ബലമായി കുടിയിറക്കിയിട്ട് 4 വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദാസീനത വെടിഞ്ഞ് സമയബന്ധിതമായി പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് മൂലമ്പിള്ളി പാരിഷ് ഹാളില്‍ കൂടിയ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2011 ജൂണ്‍ 6-ാം തീയതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച്, പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടക്കത്തില്‍ പുനരധിവാസ പ്രക്രിയ ചടുലമായി പുരോഗമിച്ചെങ്കിലും, സമീപകാലത്ത് ഏറെ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മൂലമ്പിള്ളിയില്‍ 13 കുടുംബങ്ങള്‍ക്കായി അനുവദിച്ച പുനരധിവാസ ഭൂമിയില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രണ്ടു കുടുംബങ്ങള്‍ ഭവനനിര്‍മ്മാണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചെങ്കിലും വൈദ്യുതിയുടെയും ശുദ്ധജലത്തിന്റെയും ഗതാഗത സൗകര്യത്തിന്റെയും അഭാവം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരിക്കുകയാണ്. കൂടാതെ, പെയിലിംഗിനായി ഓരോ കുടുംബത്തിനും അനുവദിച്ച 75000 രൂപ ഇതുവരെ നല്‍കിയിട്ടില്ല. നാമമാത്രമായ നഷ്ടപരിഹാരത്തുക ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വീട് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുകയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കിയിട്ടുള്ള 12% കേന്ദ്രവരുമാനനികുതി തിരിച്ചു നല്‍കാത്തത് ഏറെ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പുനരധിവാസ ഭൂമിയുടെ പട്ടയം ഈടായി സ്വീകരിച്ചുകൊണ്ട് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സൗജന്യനിരക്കില്‍ വായ്പ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഈ വസ്തുതകള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.ജെ. സെലസ്റ്റിന്‍ മാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ വിഷയാവതരണം നടത്തി. കണ്ടാരത്തില്‍ പ്രദീപ്, മേരി ഫ്രാന്‍സിസ് മൂലമ്പിള്ളി, മീന നടേശന്, ചിറയ്ക്കപ്പറമ്പില്‍ ജോണ്സണ്, വാലുങ്കല്‍ ആന്റണി, പനയ്ക്കല്‍ ജോയി, പെരിപ്പറമ്പില്‍ സനൂപ്, ലൂക്കോസ് ടി.എം, ആന്സിലിന് ആന്റണി, അരവിന്ദന്, ജെയിംസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. മൂലമ്പിള്ളിയില്‍ നിന്ന് ബലമായി കുടിയിറക്കിയതിന്റെ 4-ാം വാര്‍ഷികമായ ഫെബ്രുവരി 6 വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: