ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തി അടയ്ക്കാന്‍ ഹരാജ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് പ്രജ്ഞാല്‍ യാദവ് ഉത്തരവിട്ടു. സാമൂഹ്യവിരുദ്ധ ശക്തികളുടെ ആക്രമണവും നുഴഞ്ഞുകയറ്റങ്ങളും ഒഴിവാക്കാനാണു നടപടി.
യുപിയിലെ എട്ടു ജില്ലകളില്‍ കൂടി കടന്നു പോകുന്ന 500 കിലോമീറ്റര്‍ നീളത്തിലുളള അതിര്‍ത്തിയാണ് അടയ്ക്കുന്നത്. തെരഞ്ഞെടുപ്പു നടക്കുന്ന രണ്ടു ദിവസങ്ങളിലായിരിക്കും ഇത്. തെരഞ്ഞെടുപ്പു ദിനങ്ങളില്‍ അതിര്‍ത്തിയില്‍ സുരക്ഷ സേന അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.
പട്രോളിങ് കര്‍ശനമാക്കണം. വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കണം. അതിര്‍ത്തിയില്‍ ക്യാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണം. ഈ ദിനങ്ങളില്‍ അതിര്‍ത്തിയില്‍ കൂടിയുളള സഞ്ചാരം അനുവദിക്കില്ലെന്നും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: