കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം ഇന്നലെ പയ്യാമ്പലം കടലില്‍ നിമജ്ജനം ചെയ്തു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ മരുമകന് മനോജ് നിമജ്ജന കര്‍മ്മം നിര്‍വഹിച്ചു. അടുത്ത ബന്ധുക്കളുടെയും ആത്മവിദ്യാസംഘം പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇന്ന് മനോജിന്റെ വീട്ടില്‍ നടക്കുന്ന ആത്മവിദ്യാസംഘം പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയോടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: