കറുകച്ചാല്‍: ചങ്ങനാശ്ശേരി-കാഞ്ഞിരപ്പള്ളി താലൂക്കുകളെ വിഭജിച്ച് കറുകച്ചാല്‍ കേന്ദ്രമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് പുതുതായി താലൂക്കുകള്‍ രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുമ്പോള്‍ വര്‍ഷങ്ങളായുള്ള കറുകച്ചാലിണ്റ്റെ ആവശ്യം അംഗീകരിക്കുവാനുള്ള സമ്മര്‍ദ്ദവും ശക്തമായിരിക്കുകയാണ്. അടുത്തിടെ കറുകച്ചാലില്‍ നടന്ന ഒരു പത്രസ്ഥാപനത്തിണ്റ്റെ ബ്യൂറോ ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനോട് ഡോ.എന്‍. ജയരാജ് എം.എല്‍.എ താലൂക്കിണ്റ്റെ ആവശ്യം ബോധ്യപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടെടുക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചിരുന്നു. വാഴൂറ്‍ നിയോജകമണ്ഡലം ഇല്ലാതായതോടെ വികസനകാര്യത്തില്‍ കറുകച്ചാല്‍ മേഖല പിന്നോക്കം പോകുന്നത് തടയാന്‍ താലൂക്ക് രൂപീകരണത്തോടെ തടയാന്‍ കഴിയും. ചങ്ങനാശ്ശേരി താലൂക്കിണ്റ്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നും താലൂക്ക് ഓഫീസിലെത്താന്‍ ൩൫ കിലോ മീറ്ററോളം യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പളളി, കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂറ്‍, തോട്ടയ്ക്കാട്, കൊടുങ്ങൂറ്‍ വില്ലേജുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട്, പാമ്പാടി എന്നിവയും ചേര്‍ത്ത് പുതിയ താലൂക്ക് രൂപീകരിക്കാവുന്നതാണ്. താലൂക്കിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കറുകച്ചാലിനു കഴിയും. പോലീസ് സ്റ്റേഷന്, സബട്രഷറി, ഉപജില്ലാ വിദ്യാഭ്യാസഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ് സബ് രജിസ്ട്രാര്‍ ഓഫീസ്, കെ.എസ്.ഇ.ബി മേജര്‍ സെക്ഷന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെണ്റ്റര്‍, തുടങ്ങിയവ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. സിവില്‍ സ്റ്റേഷന് പരിസരത്ത് പുതിയ ഓഫീസുകള്‍ സ്ഥാപിക്കാനും കഴിയും. വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രാസൗകര്യവും കറുകച്ചാലിനുണ്ട്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികബാദ്ധ്യതകള്‍ ഉണ്ടാകാതെ കറുകച്ചാല്‍ താലൂക്ക് രൂപീകരിക്കാനാകും. ഇതിനായി റവന്യൂ പുറമ്പോക്കും പോലീസ് സ്റ്റേഷണ്റ്റെ നാലേക്കറോളം സ്ഥലത്ത് ൧൭ഓളം ക്വാട്ടേഴ്സുകള്‍ ഉണ്ടെങ്കിലും ആള് താമസമില്ലാതെ കാടുകയറി കിടന്ന് ഉപയോഗശൂന്യമായി നശിക്കുകയാണ്. ഈ സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ്. പുതിയ കറുകച്ചാല്‍ താലൂക്ക് രൂപീകരണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഡോ. എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: