കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലത്തവരും അധ്യാപകര്‍ വ്യവസായ മേഖലയില്‍ നിന്നും പൂര്‍ണമായി അകന്നുപോയതുമാണ് ഇന്ത്യയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഭാവി സാധ്യതയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് പ്രമുഖ എന്‍ജിനീയറിംഗ് സാങ്കേതിക വിദഗ്ധന്‍ മുരളീ പശുപതി അഭിപ്രായപ്പെട്ടു.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ആശയ വിനിമയത്തിലെ കുറവും അധ്യാപകര്‍ സ്കില്‍ കരസ്ഥമാക്കാന്‍ വളരെ കുറച്ച് സമയം ചിലവിടുന്നതും ഈ മേഖലയിലെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കല്‍ മാന്‍പവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ അധീനതയില്‍ കൊച്ചി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്റര്‍ സംഘടിപ്പിച്ച പുതുതായി പുറത്തിറങ്ങുന്ന എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ജോലി സാധ്യതകളെക്കുറിച്ചുള്ള ദേശീയ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്ത്ഥിതലത്തില് പുതുമയാര്‍ന്ന ചിന്താധാരകളെ പ്രോത്സാഹിപ്പിയ്ക്കാത്തതും എന്‍ജിനീയറിംഗ് പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിലും പരിഹരിയ്ക്കുന്നതിലുമുള്ള കഴിവിലെ അപര്യാപ്തതയും മറ്റൊരു പ്രശ്നമാണ്. ഇത്തരം ബിരുദധാരികളുടെ ഇന്ത്യന്‍ വിപണിയിലെ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മയും കുട്ടികള്‍ക്ക് ദോഷകരമാകുമെന്നും മരളീ പശുപതി പറഞ്ഞു.
കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് ആമുഖ പ്രസംഗം നടത്തി. സര്‍വകലാശാല പ്രൊഫ.വൈസ് ചാന്‍സലര്‍ ഡോ.ഗോഡ് ഫ്രെലൂയിസ്, രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന്, നോഡല്‍ സെന്റര്‍ പ്രൊജക്ട് ഓഫീസര്‍ ജോസഫ് അലക്സാണ്ടര്‍, ഡോ.സാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.കെ.പുഷ്പാംഗദന്, ഷേര്‍ലി.എം.കെ, ഡോ.ഉപാധ്യായ്, വന്ദിത സദ്ധ്യായ്, ഡോ.എം.പി.ചന്ദ്രശേഖരന് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ മുപ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: