തൃപ്പൂണിത്തുറ: ഗ്രാമത്തില്‍ ഗോക്കളെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആമേടമംഗലം മനയുടെ നേതൃത്വത്തില്‍ ആമേട ക്ഷേത്രാങ്കണത്തില്‍ ഗോദാനം നടന്നു. പണ്ട് ബ്രാഹ്മണര്‍ക്കിടയില്‍ മാത്രം നടന്നുവന്നിരുന്ന ഗോദാന പദ്ധതി ആമേട മംഗലം മന ഇതോടെ പുനരാരംഭിച്ചിരിക്കുകയാണ്.
മനയിലെ കാരണവരായിരുന്ന ആര്യന് നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ മകരമാസത്തിലെ തിരുവോണ ദിവസമാണ് ഗോദാനം. അന്യം നിന്നു പോകുന്ന പശു പരിപാലന സംസ്കാരം നാട്ടില്‍ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോദാന പദ്ധതി വര്‍ഷന്തോറും ആചരിക്കാനാണ് സംഘാടക സമിതി പ്രവര്‍ത്തകരുടെ തീരുമാനം. ചടങ്ങില്‍ ആര്യന് നമ്പൂതിരിപ്പാടിന്റെ പത്നി ശ്രീദേവി അന്തര്‍ജ്ജനം കുറുപ്പം പറമ്പില്‍ ഉഷാകുമാരിയ്ക്ക് പശുവിനെയും കിടാവിനെയും കൈമാറി ചടങ്ങ് നിര്‍വഹിച്ചു. ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ പശുപരിപാലനം ഉപജീവനമാര്ഗമായിസ്വീകരിക്കാന് താത്പര്യമുള്ള കുടുംബത്തെ ആമേട മംഗലം മനയുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കണ്ടെത്തുക. ക്ഷീരസാഗരം പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന ഗോദാനം ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍നിന്നും ആരംഭിച്ച് കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ആമേട ക്ഷേത്രത്തിലെ ചതുര്‍വേദ ജപം, കലശം എന്നിവ ഇന്ന് അവസാനിക്കും. തലമുറകളായി ആരാധന നടത്തിപ്പോരുന്ന ആമേട പരശുരാമന് സപ്തമാതൃക്കളെ പ്രതിഷ്ഠിച്ച സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. നാഗപൂജയ്ക്ക് ഏറെ പേരുകേട്ടതാണ് ആമേട ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: