കറുകച്ചാല്‍ : ടൗണിലെ ഗതാഗതകുരുക്കിനു മുഖ്യകാരണം റോഡ് കൈയ്യേറി വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലമാണെന്ന് ആക്ഷേപം. നിന്നുതിരിയാന്‍ ഇടമില്ലാത്ത ടൗണില്‍ സ്വകാര്യവാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്ക്കിചെയ്യുന്നത് കാല്‍നടക്കാര്‍ക്കു കൂടി ബുദ്ധിമുട്ടാകുന്നു. ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞിദിവസം ആരംഭിച്ച ബസ് സ്റ്റോപ്പുകള്‍ക്കും ഈ തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ബസ് സ്റ്റോപ്പ് സംബന്ധിച്ച് സൂചനാ ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ബസ് കാത്തുനില്ക്കുന്ന യാത്രക്കക്കാര് ബസിനു പിന്നാലെ ഓടേണ്ട അവസ്ഥയിലാണ്. വാഹനപാര്‍ക്കിംഗ് സംബന്ധിച്ച് ഒരു ക്രമീകരണവും എടുക്കാത്തത് കൂടുതല്‍ ഗതാഗതകുരുക്കിന് ഇടയാക്കുന്നു. റോഡില്‍ തലങ്ങും വിലങ്ങും പാര്‍ക്കുചെയ്യുന്ന സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതിനായി വാഹനങ്ങള്‍ പാര്ക്കുചെയ്യാന് പ്രത്യേകപാര്ക്കിംഗ് സ്ഥലം കണ്ടെത്തേണ്ടതാണ്. പഞ്ചായത്താഫീസിന് അടുത്ത് വിദേശമദ്യഷാപ്പിലേക്ക് വരുന്നവര്‍ റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയാണ് മദ്യം വാങ്ങാന്‍ പോകുന്നത്. മദ്യം ലഭിക്കാന്‍ താമസം നേരിട്ടാല്‍ പിന്നാലെ വരുന്നവരുടെ വാഹനങ്ങളും റോഡുകൊയ്യടക്കുന്ന കാഴ്ചയാണ്. ഏതുസമയത്തും തിരക്കായതിനാല്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. നേരത്തെ ഇവിടെ നോപാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെ സ്ഥാപിച്ച ബോര്‍ഡ് പിഴുതെടുത്തു മാറ്റി ഓടയിലിട്ടു. പിന്നീട് അത് പുനസ്ഥാപികക്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുപോലെ തന്നെയാണ് കവലയിലുള്ള മദ്യഷാപ്പിനു മുന്നിലും ഒട്ടും സ്ഥലമില്ലാത്ത ഇവിടെ റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങളുടെ നീണ്ടനിരയാണ്. മണിമല റോഡിലുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമോ, മറ്റു സമ്മേളനങ്ങളോ നടന്നാല്‍ വാഹനങ്ങളുടെ തിരക്കുമൂലം കാല്‍നടക്കാര്‍ക്കുപോലും പോകുവാന്‍ സാധിക്കാത്ത നിലയിലാകും.ബസ് സ്റ്റാണ്റ്റിലും പുതിയതായി തുടങ്ങിയ ബസ് സ്റ്റോപ്പുകളിലും തെരുവിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് ഭിതി ഉളവാക്കുന്നുണ്ട്. ബസ് സ്റ്റാണ്റ്റില്‍ കടകളിലുള്ള വെളിച്ചമാണ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. കടകളുടെ പ്രവര്‍ത്തനം തീര്‍ന്നാല്‍ സ്റ്റാണ്റ്റ് സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും സംഗമകേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: