ചണ്ഡിഗഡ്: ഹരിയാനയിലെ ഫതാബാദില് ദല്‍ഹി ഫസിക്ക നാഷണല്‍ ഹൈവേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതു പേര് മരിച്ചു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അവരുടെ മക്കളായ അഞ്ച് കുട്ടികളും മരിച്ചവരില്‍പെടുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രക്കില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ദെറാ സച്ചാ സുധയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം സിര്‍സയിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: