മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ഗോമാതാവിനെ അറുത്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന് ഹൈന്ദവ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുസ്ലീം സംഘടനകളുടെ വിലക്ക്. മൂവാറ്റുപുഴയിലാണ് മത തീവ്രവാദ സംഘടനകളും ചില മുസ്ലീം സംഘടനകളുമാണ് മുസ്ലീങ്ങള്‍ ഹൈന്ദവ സ്ഥാപനങ്ങളില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി നോട്ടീസും മൊബെയില്‍ എസ് എം എസ് പ്രചാരണവും തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്ലീം പള്ളികളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും തുടര്‍ന്ന് നിര്‍ദ്ദേശവും നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു ഹര്‍ത്താലും പ്രകടനവും ഹൈന്ദവ സംഘടനകള്‍ നടത്തിയിരുന്നു. ജാഥയില്‍ ഹൈന്ദവ വ്യാപാര പ്രതിനിധികള്‍ പങ്കെടുത്തതും പ്രതിഷേധ ജാഥ മുസ്ലീം ഭൂരിപക്ഷ മേഖലയായ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിച്ചതും, ഗോഹത്യക്കെതിരെ മുസ്ലീം തീവ്രവാദികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതുമാണ് വിലക്കിന് കാരണമായിരിക്കുന്നത്.
അന്ന് പ്രകടനത്തിന് ശേഷം ഹൈന്ദവ സംഘടനാ നേതാക്കളുടെ പ്രസംഗം മൊബെയിലില്‍ പകര്‍ത്തി അതും പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. മുസ്ലീം മേഖലയിലാണ് പ്രചാരണം പ്രധാനമായും നടത്തിവരുന്നത്. മുസ്ലീം യുവാക്കളെ ഉപയോഗിച്ച് നടത്തുന്ന പ്രചാരണം ഹൈന്ദവ സ്ഥാപനങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ പോകുന്നുണ്ടൊ എന്നും നിരീക്ഷിക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടും മദനിയുടെ സംഘടനയും മതേതര മുസ്ലീം സംഘടനകളുടെ നഗരത്തിലെ ചില മുസ്ലീം വ്യാപാരികളുമാണ് വിലക്കിന് നേതൃത്വം നല്‍കുന്നത്. വിലക്കിന്റെ മറവില്‍ മൂവാറ്റുപുഴയില്‍ നിലവിലുള്ള മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ചില സംഘടനകള്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: