പായിപ്പാട് : പഞ്ചായത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റിനെച്ചൊല്ലി പ്രതിഷേധം. തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പായിപ്പാട് പഞ്ചായത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പായിപ്പാട് സഹകരണ ബാങ്ക് ഹാളിലാണ് സംഭവം. സിഡിഎസ് തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുകയാണെന്ന് ആരോപിച്ച് പട്ടികവിഭാഗ ഐക്യവേദി പ്രവര്‍ത്തകര്‍ ഹാള്‍ ഉപരോധിച്ചു. എന്നാല്‍ ആദ്യമേ ജനറല്‍ സീറ്റായിരുന്ന ചെയര്‍പേഴ്സണ്‍ സ്ഥാനം പിന്നീട് പട്ടികവിഭാഗത്തിനായി സര്‍ക്കുലര്‍ ഇറങ്ങുകയും വീണ്ടും ഇത് ജനറലായി ഉത്തരവാകുകയുമായിരുന്നുവെന്ന് വരണാധികാരി ജയപ്രകാശ് പറഞ്ഞു. അന്‍പത് ശതമാനത്തില്‍ മുകളില്‍ പട്ടികവിഭാഗക്കാരുള്ള ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രവര്‍ത്തകര്‍ സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പായിപ്പാട് പഞ്ചായത്തിണ്റ്റെ സംവരണസീറ്റ് കിഴക്കന്‍ മേഖലയിലേക്ക് മാറ്റപ്പെട്ട് പകരം പായിപ്പാട് വൈസ്ചെയര്‍പേഴ്സണ് സംവരണ സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐക്യവേദി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ലെന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കുടുംബശ്രീ ജില്ലാ മിഷണ്റ്റെ നിര്‍ദ്ദേശപ്രകാരം ഐക്യവേദി പ്രവര്‍ത്തകരുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി വരണാധികാരി ജയപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: