പാലാ : മീനച്ചില്‍ താലൂക്കിലെമ്പാടും പിടിമുറുക്കിയിട്ടുള്ള ബ്ളേഡ് മാഫിയ സംഘങ്ങള്‍ക്കെതിരെ ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതാവേദിക്ക് രൂപം നല്കി. ൩൧ന് പാലായില്‍ വിപുലമായ യോഗം വിളിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു. പലിശക്കു വാങ്ങുന്നതിണ്റ്റെ മൂന്നിരട്ടിവരെ മടക്കിക്കൊടുത്താലും വീണ്ടും പണം ആവശ്യപ്പടുന്ന ബ്ളേഡ് മാഫിയകള്‍ നഗരത്തില്‍ വിലസുകയാണ്. ഭര്‍ത്താവും ഭാര്യയും ഒപ്പിട്ട ചെക്കുകള്‍, സ്ഥലത്തിണ്റ്റെ ആധാരം, ഒപ്പിട്ട പൂരിപ്പിക്കാത്ത മുദ്രപ്പത്രം, വെള്ളക്കടലാസില്‍ സ്റ്റാമ്പ് പതിച്ച രേഖ, വാഹനങ്ങളുടെ ആര്‍സി ബുക്ക്, ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങിയ വ്യക്തമായ ഒന്നിലധികം ഈടിണ്റ്റെ അടിസ്ഥാനത്തിലാണ് പണമിടപാടുകള്‍ നടത്തുന്നത്. വാങ്ങിയ പണം പലിശ സഹിതം തിരികെ കൊടുത്താലും രേഖകള്‍ തിരികെ കിട്ടാന്‍ വീണ്ടും ഇവര്‍ പറയുന്ന വ്യവസ്ഥകളും പണവും കൊടുക്കേണ്ടി വരുന്ന സംഭവങ്ങളും ഉണ്ട്. ബ്ളേഡു സംഘത്തിണ്റ്റെ വലയില്‍ കുടുങ്ങി വീടും സ്ഥലവും വാഹനങ്ങളും പണവും നഷ്ടപ്പെട്ടവര്‍ മാത്രമല്ല കുടുംബിനികളുടെ മാനം നഷ്ടപ്പെട്ടവരും അവരെ വില്പനച്ചരക്കാക്കി ഉപയോഗപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍വരെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി നേതാക്കള്‍ അറിയിച്ചു. മാനഭയം കൊണ്ട് സംഭവങ്ങള്‍ പുറത്തുപറയാത്തവരുമുണ്ട്. ആള്‍ബലവും സാമ്പത്തികബലവും രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥബലവും ഉള്ള മാഫിയകള്‍ക്കെതിരെ എത്രശക്തനായ വ്യക്തിക്കും ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാലാ നിയോജകമണ്ഡലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ബ്ളേഡ് മാഫിയാസംഘത്തില്പ്പെട്ട വേദനിക്കുന്ന നിരവധിയാളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുള്ളതായും നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി.നിര്‍മ്മലന്‍ പറഞ്ഞു. ഈ വിപത്തിനെതിരെ സംഘടിക്കുവാനും പീഡനത്തിനിരയായിട്ടുള്ളവരെ മുഴുവന്‍ സംഘടിപ്പിക്കുവാനുമാണ് ജാഗ്രതാവേദിക്ക് രൂപം നല്‍കിയിട്ടുള്ളത്. ബ്ളേഡ് മാഫിയ സംഘത്തിണ്റ്റെ ഭീഷണിക്ക് വിധേയരായിട്ടുള്ളവരുടെ വിപുലമായ യോഗം ൩൧ന് അമ്പാടി ഓഡിറ്റോറിയത്തില്‍ ചേരും. മീനച്ചില്‍ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരം ജാഗ്രതായോഗങ്ങള് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിയോ.മണ്ഡലം പ്രസിഡണ്റ്റ് പി.പി.നിര്‍മ്മലന്‍, ജന.സെക്രട്ടറി കെ.എന്‍.മോഹനന്, സെക്രട്ടറി ജി.രണ്‍ജിത്, ശുഭസുന്ദര്‍രാജ്, മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: