അങ്കമാലി: അങ്കമാലി റയില്‍വേ സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. എച്ച് മുനിയപ്പ അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നിവേദനസംഘത്തിന് ഉറപ്പു നല്കി. നാലു വര്‍ഷം മുമ്പാണ് അങ്കമാലി റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നവീകരണവും സ്ഥലം വിട്ടുകൊടുത്തുകൊണ്ട് ഗുഡ്സ് യാര്‍ഡു പൂര്‍ത്തീകരിച്ചത്. എന്നാല്‍ രണ്ടും മൂന്നും നമ്പര്‍ പ്ലാറ്റ് ഫോമുകള്‍ മഴവന്നാല്‍ കയറി നില്ക്കുവാന് പോലും ഷെല്‍ട്ടറുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ ശോചനീയാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ട റയില്‍വേ മന്ത്രി ഇതു സംബന്ധിച്ച നടപടികള്‍ ഉടനടി സ്വീകരിക്കുന്നതിന് ഡിവിഷണല്‍ മാനേജരെ ചുമതലപ്പെടുത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്‍ടിപിസി യുടെ സംയുക്ത സംരംഭമായ ടെല്‍ക്ക്, ശബരി റയില്‍വേ പ്രൊജക്ടിന്റെ ആരംഭ സ്ഥലം, എഫ്സിഐ, കെഎസ്ഇബി ഗോഡൗണുകള്‍, വ്യവസായ മേഖല, ബാംബൂ കോര്പ്പറേഷന്, കാലടി ശ്രീശങ്കര സ്തൂപം, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രം, അതിരപ്പിള്ളി ഏഴാറ്റുമുഖം വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ഈ സ്ഥലങ്ങളില്‍നിന്ന് വരുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് അങ്കമാലി റെയില്‍വേ സ്റ്റേഷനെയാണ്. അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ പ്രാധാന്യവും യാത്രക്കാരുടെ ബുദ്ധിമുട്ടം മനസ്സിലാക്കി കൂടുതല്‍ ടെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും നിവേദനസംഘത്തോട് മന്ത്രി പറഞ്ഞു. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പില്ഗ്രിംസ് സെന്റര്‍ അനുവദിക്കുക, ഒന്നു രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ ആവശ്യത്തിന് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ഗുഡ്സ് ആന്റ് പാര്‍സല്‍ ബുക്കിംഗ് ഓഫീസ്, ഹായ് മാസ് ലാംമ്പ്, രണ്ടും മൂന്നും പ്ലാന്റ് ഫോമുകളില്‍ റിഫെര്ഷ്മെന്റ് സ്റ്റാള്‍, 24 കോച്ചുകള്‍ ഉള്‍കൊള്ളുന്നവിധം പ്ലാറ്റ് നവീകരണം, ഇന്‍ഫര്‍മോഷന്‍ സെന്റര്‍, നിലവിലുള്ള പി.ആര്.എസ് സെന്റര്‍ വൃദ്ധന്മാരുടെയും വികലാംഗരുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫസ്റ്റ് ഫ്ലോറില്‍നിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റി സ്ഥാപിക്കുക, കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ഇന്റര്‍സിറ്റി മാവേലിഏറനാട് ജനശതാബ്ദി, അമൃത തുടങ്ങിയ ടെയിനുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, ശബരി റയില്‍വേയ്ക്ക് അനുവദിച്ച തുക ഭൂവടമകള്‍ക്ക് പൂര്‍ണ്ണമായി നല്കുവാനുള്ള നടപടി സ്വീകരിക്കുക, പദ്ധതിയ്ക്ക് ആവശ്യമായ കൂടുതല്‍ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ റയില്‍വേ മന്ത്രി കെ. എച്ച് മുനിയപ്പയ്ക്ക് നിവേദനം നല്‍കിയത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍മാരായ എം. എസ്. ഗിരീഷ്കുമാര്‍, സജി വര്‍ഗീസ്, ബെന്നി മൂഞ്ഞേലി തുടങ്ങിയവരും നിവേദന സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനായി ടെയിന്മാര്ഗ്ഗം അങ്കമാലിയില്‍ എത്തിയപ്പോഴാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: