ബരിഗന്വാല: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 13 സി.ആര്.പി.എഫ്. ജവാന്മാര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റാഞ്ചിയില്‍ നിന്ന് 222 കിലോമീറ്റര്‍ അകലെ ബരിഗനവ കാടുകളിലാണ് ആക്രമണം നടന്നത്.
ഭണ്ഡാരി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്ക് അകമ്പടി പോയ പോലീസ് ജീപ്പ് കടന്നുപോകുമ്പോള്‍ സ്ഫോടനമുണ്ടാവുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മൈക്കിള്‍ രാജ് പറഞ്ഞു. ഭണ്ഡാരി പോലീസ് സ്റ്റേഷനിലെ രാജ്ബാലി ചൗധരിയാണ് മരിച്ച എസ്.ഐ. ബ്ലോക്ക് ഓഫീസര്‍ സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു.
വനമേഖലയില്‍ പോലീസ് സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: