കോഴിക്കോട്: റോട്ടറിക്ലബ് ഓഫ് കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി ഏര്‍പ്പെടുത്തിയ മികച്ച പ്രാദേശിക റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് ജന്മഭൂമി കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പി. ഷിമിത്ത് അര്‍ഹനായി. 2011 ജൂണ്‍ ഒന്നിന് കോഴിക്കോട് ആഴ്ചവട്ടം ഗവ. സ്കൂളിനെ കുറിച്ച് പ്രസിദ്ധീകരിച്ച ‘ക്ഷമിക്കണം, ഈ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനമില്ല’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം. ആഴ്ചവട്ടം ഗവ. സ്കൂളില്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിലെ പുരോഗതിയെക്കുറിച്ചുമായിരുന്നു റിപ്പോര്‍ട്ട്.
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് പി.ടി.എസ്. ഉണ്ണി ജൂറി ചെയര്‍മാനും റോട്ടറി ഫ്ലവര്‍ഷോ ചെയര്മാന് എ.കെ. ഫൈസല്‍, സെക്രട്ടറി കെ.ടി. ജയപ്രസാദ്, മീഡിയ കണ്‍വീനര്‍ അജീഷ് അത്തോളി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരം റോട്ടറി ഫ്ലവര്‍ഷോ വേദിയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന് ഷിമിത്തിന് സമ്മാനിക്കും. രാമനാട്ടുകര പുതുക്കോട് അമ്പേങ്ങാട്ട് വീട്ടില്‍ പി. കൃഷ്ണദാസിന്റെയും അജിതയുടെയും മകനാണ് ഷിമിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: