കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയതായി സി.ബി.ഐ കണ്ടെത്തി. സിമന്റും മറ്റ് അസംസ്കൃത വസ്തുക്കളും വ്യാജരേഖകള്‍ ചമച്ച് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം മാര്‍ച്ച് മാസം പൂര്‍ത്തിയാക്കുമെന്ന് സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സി.ബി.ഐ അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുന്നത്. വിമാനത്താവള അതോറിട്ടിയുടെ സീനിയര്‍ മാനേജര്‍ പ്രകാശ് ഉള്‍പ്പടെ നാല് പേരെ പ്രതിയാക്കി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിമന്റും മറ്റും വാങ്ങിയതില്‍ ഐ.ഒ.സിയുടെ ഇരുമ്പനത്തെയും മണാലിയിലെയും ബില്ലുകളാണ് അധികൃതര്‍ രേഖയായി കാട്ടിയത്. ഈ വ്യാജ ബില്ലുകള്‍ സി.ബി.ഐ കണ്ടെടുത്തു.
റണ്‍വേ നിര്‍മ്മാണം ദല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിക്ക് വിമാനത്താവള അതോറിറ്റി കരാര്‍ നല്‍കുകയായിരുന്നു. കേസന്വേഷണം അവസാന ഘട്ടത്തിലാണ്. മാര്‍ച്ച് മാസത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി യൂണിറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: