കൊച്ചി: കുറ്റാന്വേഷണത്തിലും വിചാരണയിലും ഫോറന്‍സിക് സയന്‍സിന്റെ പ്രസക്തി സംബന്ധിച്ച ദേശീയ ശില്‍പ്പശാല 23 മുതല്‍ 25 വരെ എറണാകുളം മഹാരാജാസ് ഗവണ്മെന്റ് ലോകോളേജില്‍ നടക്കും. നിയമത്തിന്റെ വിവിധ മേഖലകളില്‍ ഫോറന്‍സിക് സയന്‍സ് കൈവരിച്ച മുന്നേറ്റങ്ങള്‍ക്കൊപ്പം പുതിയ യുഗത്തിലെ വെല്ലുവിളികളും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.
23ന് വൈകിട്ട് അഞ്ചിന് ലോ കോളേജിലെ കൊച്ചി നിയമസഭാ മന്ദിരത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്.ബസന്ത് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.എ.എസ്.സരോജ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ മാരായ ഹൈബി ഈഡന്, എസ്.ശര്‍മ, ലോകോളേജ് യൂണിയന് ചെയര്മാന് കപില്‍ ചന്ദ്രന്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിന്ദു.എം.നമ്പ്യാര്‍, അസിസ്റ്റന്റ് പ്രൊഫ.സി.എ.ദിലീപ് എന്നിവര്‍ സംസാരിക്കും.
24ന് രാവിലെ 9.30ന് ഭീകരപ്രവര്‍ത്തനവും ഫോറന്‍സിക് സയന്‍സും എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യ സെഷന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി ഹോര്‍മിസ് തരകന് നേതൃത്വം നല്‍കും. തുടര്‍ന്ന് ചോദ്യം ചെയ്യലിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ചര്‍ച്ചനടക്കും. ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറും ഹൈദരാബാദിലെ സെന്‍ട്രല്‍ ഡിറ്റിക്ടീവ് ട്രെയിനിങ്ങ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ കെ.വി.തോമസ് നേതൃത്വം നല്‍കും. കൊച്ചി സര്‍വകലാശാലയിലെ നിയമപഠന വിഭാഗം ഡയറക്ടര്‍ പ്രൊഫ.ഡോ.വി.എസ്.സെബാസ്റ്റ്യന്‍ മോഡറേറ്ററാകും.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന രണ്ടാം സെഷനില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ഫ്രീലാന്‍സ് കുറ്റാന്വേഷകയായ ധന്യ സംസാരിക്കും. തുടര്‍ന്ന് ക്രിപ്റ്റോളജി ആന്റ് കീ പബ്ലിക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സംബന്ധിച്ച് ബാംഗ്ലൂര്‍ സി ഡാക്കിലെ സീനിയര്‍ സ്റ്റാഫ് സയന്റിസ്റ്റ് മുഹമ്മദ് മിസ്ബാഹുദ്ദീന്‍ ചര്‍ച്ച നയിക്കും.നുവാല്‍സ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.എം.സി.വല്‍സനാണ് മോഡറേറ്റര്‍.
25ന് രാവിലെ 9.30ന് ആരംഭിക്കുന്ന മൂന്നാമത്തെ സെഷനില്‍ വൈദ്യശാസ്ത്രപരമായ തെളിവുകളുടെ സമാഹരണം, റിപ്പോര്‍ട്ടിങ്ങ്, കോടതി അവതരണം എന്ന വിഷയം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോലീസ് സര്ജന് ഡോ.ഷെര്‍ളി വാസു അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡപ്യൂട്ടി പോലീസ് സര്ജന് ഡോ.പി.എസ്.സഞ്ജയ് നേതൃത്വം നല്‍കും. അഡ്വ.ഷൈജന്‍.സി.ജോര്‍ജാണ് ഈ സെഷനിലെ മോഡറേറ്റര്‍.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫോറന്‍സിക് സയന്‍സും ബയോടെക്നോളജിയും എന്ന വിഷയത്തില്‍ നാലാമത്തെ സെഷന് നടക്കും. ആലപ്പുഴ എസ്.ഡി.കോളേജിലെ പ്രൊഫ.ഡോ.നാഗേന്ദ്രപ്രഭുവാണ് ചര്‍ച്ച നയിക്കുക. തുടര്‍ന്ന് പൊതുബോധവും കേസ് സ്റ്റഡിയും സംബന്ധിച്ച് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ.കന്തസ്വാമി ക്ലാസ് നയിക്കും. അഡ്വ.എലിസബത്ത് വര്‍ക്കി മോഡറേറ്ററാകും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ജസ്റ്റിസ് തോമസ് പി.ജോസഫ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.ടി.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ.എ.എസ്.സരോജ അദ്ധ്യക്ഷത വഹിക്കും. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.എ.സത്യശീലന്, അസിസ്റ്റന്റ് പ്രൊഫസര്‍ തോമസ്.വി.പുളിക്കന്‍, ലോകോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ് അമര്‍രാജ്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ആബിദ് മില്ലത്ത്, എ.ആര്.ശങ്കര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ്.മിനി, രാജേഷ് രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: