കൊച്ചി: കാര്‍ കടത്ത് കേസിലെ പ്രതി അലക്സ് സി ജോസഫിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കിയത് ഗുരുതരമായ വീഴ്ചയെന്ന് എറണാകുളം സി.ജെ.എം കോടതി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്കി.
അലക്സ് ജോസഫിന്റെ പാസ്പോര്‍ട്ട് എവിടെയാണെന്ന് അറിയിക്കാനായി ജാമ്യാപേക്ഷ പരിഗണിക്കവേ എറണാകുളം ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് വേണ്ടി അഡ്വ.ആരോമലുണ്ണി കോടതിയില്‍ നല്കി. അലക്സിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും വഴി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കയറ്റിയിരുന്നു. അവിടെ വച്ച് തിരുവല്ല എസ്.ഐ പാസ്പോര്‍ട്ട് അലക്സ് ജോസഫിന് തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. എന്നാല്‍ പാസ്പോര്‍ട്ട് തിരികെ നല്‍കിയത് അവിശ്വസനീയമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ട് നല്‍കിയെന്ന വാദം കളവാണെന്നാണ് അലക്സ് ജോസഫിന്റെ അഭിഭാഷകന് വാദിച്ചത്. പത്തനംതിട്ട് എസ്.പി അലക്സ് ജോസഫിന്റെ പാസ്പോര്‍ട്ട് കൈപ്പറ്റിയില്ലെന്ന് കാണിച്ച് ഡി.ആര്.ഐക്ക് കത്തെഴുതിയെന്ന് അലക്സിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: