ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി. യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നതു രാഹുലാണ്.
കഴിഞ്ഞ ദിവസം ചര്‍ക്കാരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉമ ഭാരതിയെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും അദ്ദേഹത്തിന്റെ ഗുരു ദിഗ്വിജയ് സിങ്ങും കയ്പുനീര് കുടിക്കേണ്ടി വരും. മധ്യപ്രദേശില്‍ ഒരിക്കല്‍ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയ കാര്യം ഉമ ഓര്‍മിപ്പിച്ചു. അതു പോലെയായിരിക്കും യു.പിയില്‍ രാഹുലിനും സംഭവിക്കുക.
സോണിയ ഗാന്ധിയെയും കുടുംബത്തേയും പോലെ താന്‍ പുറംനാട്ടുകാരിയല്ല. ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും യഥാര്‍ഥ ഇന്ത്യക്കാരിയാണു താനെന്നും ഉമ പറഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള എം.പിയാണ് ഞാന്‍. എന്നെ യു.പിയിലെ ജനങ്ങള്‍ അംഗീകരിക്കും. ഇറ്റലിയില്‍ നിന്ന് വന്ന സോണിയയെ ജനങ്ങള്‍ അംഗീകരിച്ചില്ലേ. അതുപോലെ എന്നെയും യു.പിയിലെ ജനങ്ങള്‍ അംഗീകരിക്കും.
ബി.ജെ.പി അധികാരത്തിലേറിയാല്‍ ഉത്തര്‍പ്രദേശിനെ ഉത്തംപ്രദേശാക്കി മാറ്റുമെന്നും ഉമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: