കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 16 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ടിലെ കജാകെ ജില്ലയിലായിരുന്നു ആദ്യ സ്ഫോടനം. ഇവിടെ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചാണ് നാശം വിതച്ചത്.
രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടു. കുഴിബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: