തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 31 ലക്ഷം രൂപ വരുന്ന മെമ്മറി കാര്‍ഡുകള്‍ പിടികൂടി. കാലുകളില്‍ ധരിച്ചിരുന്ന സോക്സിനുള്ളിലാണ് മെമ്മറികാര്‍ഡുകള്‍ ഒളിപ്പിച്ചിരുന്നത്.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് മെമ്മറി കാര്‍ഡ് കള്ളക്കടത്ത് പിടികൂടിയത്. സിംഗപ്പൂരില്‍ നിന്നും സില്‍ക്ക് എയര്‍ വിമാനത്തിലെത്തിയ തമിഴ്നാട് പരമക്കുടി സ്വദേശി മുരുകനാണ് മെമ്മറി കാര്‍ഡുകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. കാല്‍പ്പാദങ്ങളിലും മുട്ടുകളിലും ധരിച്ചിരുന്ന സോക്സുകളിലാണ് 10,500 മെമ്മറി കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്നത്. 2 ജി.ബി കാര്‍ഡുകളാണിവ.
തിരുവനന്തപുരം വിമാനത്താവളം വഴി സ്ഥിരം യാത്ര ചെയ്യുന്ന ഇയ്യാളെ സംശയത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലക്ട്രോണിക്സ് സാധനങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കള്ളക്കടത്ത് കൂടി വരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: