പെരുമ്പാവൂര്‍: ശ്രീധര്‍മശാസ്താ ക്ഷേത്രമൈതാനത്തിട്ട് ഗര്‍ഭിണിയായ പശുവിനെ മുസ്ലീം തീവ്രവാദികള്‍ കഴുത്തറുത്ത് കശാപ്പ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
അതേസമയം പശുവിനെ അറുത്ത് കൊന്നുകൊണ്ട് പോകുവാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ച മൂന്ന് തീവ്രവാദികളെ കോടതി റിമാന്റ് ചെയ്തു. അല്ലപ്ര തോട്ടപ്പാടം മുണ്ടക്കല്‍ മുഹമ്മദ് കുഞ്ഞ് (50), ഇയാളുടെ മകന് അനസ് (26), കരിമ്പനക്കല്‍ മുഹമ്മദ് റഷീദ് (18) എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.
ഇതിനിടെ, പശുവിനെ കൊല്ലുന്നതിനായി മതാചാരപ്രകാരം കര്‍മങ്ങള്‍ നടത്തിയ മൗലവിയെ രക്ഷിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ഒളിവില്‍പോയ മൗലവി സംഭവത്തില്‍ ഉണ്ടായിരുന്നില്ലെന്ന പ്രചരണവുമായിട്ടാണ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഭരണതലത്തിലുള്ള ഉന്നതതല നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പോലീസ് മൗലവിയെ രക്ഷിക്കാന്‍ കള്ളക്കഥകള്‍ മെനയുന്നത്. പ്രതികള്‍ പിടിയിലായപ്പോള്‍തന്നെ മൗലവിയാണ് മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തിയതെന്ന് നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നു. എന്നാല്‍ മൗലവിയില്ലായെന്ന വിചിത്രമായ വാദവുമായിട്ടാണ് പോലീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ തീവ്രവാദികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. പാത്തിപാലത്ത് റോഡില്‍ സഞ്ചരിച്ചവര്ക്കുനേരെ കല്ലേറുണ്ടായി. വല്ലത്ത് പ്രകോപനം സൃഷ്ടിച്ച് തീവ്രവാദികള്‍ അഴിഞ്ഞാടി. എന്നാല്‍ വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്യുവാനാണ് പോലീസ് ശ്രമിച്ചത്.
ഹര്‍ത്താലിനോടനുബന്ധിച്ച് രാവിലെ ക്ഷേത്രമൈതാനിയില്നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന റോഡ് ഉപരോധത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ കെ.പി.രമേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഗോമാതാവിന്റെ പ്രതീകാത്മക മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര തപസ്യ മൈതാനിയില്‍ സമാപിച്ചു. പ്രകടനത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ദേശീയ സമിതി അംഗം അഡ്വ. കെ.ആര്.രാജഗോപാല്‍, ഹിന്ദുഐക്യവേദി നേതാക്കളായ കെ.പി.ആനന്ദന്, ടി.ദിനേശ്, ബിഎംഎസ് മണ്ഡലം പ്രസിഡന്റ് കെ.സി.മുരളീധരന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ്, താലൂക്ക് സേവാ പ്രമുഖ് സുരേന്ദ്രമേനോന്‍ എന്നിവര്‍ നേതൃത്വം നല്കി.
ക്ഷേത്രമുറ്റത്ത് പശുവിനെ കഴുത്തറുത്ത് കൊന്ന സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു.
സംഭവത്തില്‍ യോഗക്ഷേമസഭ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. സെക്രട്ടറി സ്വര്‍ണത്ത് നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എ.ഷെയ്ക് പരീത് പറഞ്ഞു. എറണാകുളം റേഞ്ച് ഐജി കെ.പത്മകുമാര്‍, റൂറല്‍ എസ്പി പി.കെ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: