കൊച്ചി: പെരുമ്പാവൂര്‍ ശാസ്താ ക്ഷേത്രത്തിനു മുമ്പില്‍ വെച്ച് ഗര്‍ഭിണിയായ പശുവിനെ പരസ്യമായി കഴുത്തറുത്ത് കൊന്ന സംഭവം യാദൃശ്ചികമല്ലെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ ചെയ്ത ആസൂത്രിത കൃത്യമായിരുന്നുവെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ ഗോഹത്യക്കെതിരെ എല്ലാ പ്രകൃതിസ്നേഹികളും ജീവകാരുണ്യമുള്ളവരും രംഗത്തുവരണം. സംസ്ഥാനത്തുടനീളം പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തി തങ്ങളുടെ പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിക്കണം.
ഹിന്ദുക്കള്‍ ഗോമാതാ പൂജയും ആരാധനയും നടത്തിവരുന്നത് മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. കാര്‍ഷിക രംഗം സുസ്ഥിരമാക്കുന്നതും നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതും നമ്മുടെ ഗോ സമ്പത്താണ്.
മകരവിളക്ക് മഹോത്സവകാലത്ത് അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമായ പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്രത്തിന്റെ മുന്നില്‍ പട്ടാപ്പകല്‍ ഭക്തജനങ്ങളുടെ കണ്മുന്നില്വെച്ച് പശുവിനെ കഴുത്തറുത്ത് കൊന്നത് മതവിശ്വാസ ധ്വംസനവും സാമൂഹ്യദ്രോഹ നടപടിയുമാണ്.
ഒരു പൗരന്റെ വികാരവിശ്വാസങ്ങളെ പരസ്യമായി ധ്വംസിക്കുന്നത് കൊലപാതകംപോലെ തന്നെ ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കോടതിവിധികളുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് കേസന്വേഷണം ഊര്‍ജിതമാക്കണം. അതിനുവേണ്ടി പ്രത്യേക കുറ്റാന്വേഷണ സംഘത്തെ നിയോഗിക്കണം.
കേരളത്തില്‍ ആര്‍ക്കും എവിടെയും പശുവിനെ അറക്കാമെന്നും അറവുശാലകള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലെന്നുമുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് പെരുമ്പാവൂര്‍ സംഭവം വിരല്‍ ചൂണ്ടുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്നും വാഹനങ്ങളില്‍ കുത്തിനിറച്ചും ക്രൂരമായി പീഡിപ്പിച്ചും അറവുമാടുകളെ കൊണ്ടുവരുന്നു. യഥേഷ്ടം കൊല്ലുന്നതു തടയുവാന്‍ അടിയന്തര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: