ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി നാവടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. കമ്മിഷനെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഒരു പ്രാവശ്യം ആലോചിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി ചിഹ്നമായ ആനകളുടെ പ്രതിമകള്‍ മറയ്ക്കാന്‍ ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ മായാവതി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് മായാവതി. അങ്ങനെയുള്ള ഒരു മുതിര്‍ന്ന നേതാവ് എന്തൊക്കെ പറയാം പറയാന്‍ പാടില്ല എന്ന കാര്യത്തെ കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളയാളാകണമെന്ന് ഖുറേഷി പറഞ്ഞു.
പ്രതിമകള്‍ സ്ഥാപിച്ച മായാവതിയുടെ നടപടി അംഗീകരിച്ചു കൊടുത്താല്‍ നാളെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഇതേ ആവശ്യവുമായി മുന്നോട്ട് വരും. അപ്പോള്‍ എന്തു മറുപടി നല്‍കുമെന്നും ഖുറേഷി ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മറ്റു ഭരണകക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അവ മറയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഖുറേഷി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: