കൊല്‍ക്കത്ത: വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കാസര്‍ഗോഡ് ഭൂമി കൈമാറ്റ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പാര്‍ട്ടി നേതൃത്വത്തിന് വിഎസ് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ പരിശോധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.
കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടായിരിക്കില്ല തന്റെ നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിജിലന്‍സ് കേസില്‍പ്പെട്ട യു.ഡി.എഫ് മന്ത്രിമാര്‍ നാണം കെടുകയാണെന്നും വി.എസ് പറഞ്ഞു.
കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസം വൈകിയാണ് വി.എസ് എത്തിച്ചേര്‍ന്നത്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ കടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. തൃപ്പൂണിത്തുറയില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതു തെറ്റായ നടപടിയാണെന്നും ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തണമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: