തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണം തൃപതികരമല്ലെന്ന് കാണിച്ച് ഹര്‍ജി. കേസിന്റെ അന്വേഷണം കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാരന് ജയന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു.
അഴിമതി ചൂണ്ടിക്കാട്ടി നേരത്തെയും ജയന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വാദി ഉന്നയിച്ച ആരോപണങ്ങള്‍ 2006 മുതലുള്ള വീജിലന്‍സ് അന്വേഷണത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കാണിച്ച് വിജിലന്‍സ് മറുപടി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണം വേണ്ടെന്ന് കോടതി അന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മുഴുവന്‍ തെളിവുകളും വിജിലന്‍സിന് നല്കാന് കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ അന്വേഷണത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ വാദിക്ക് ഏത് സമയവും കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം ഒക്ടോബറില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് ജയന് മുഴുവന്‍ തെളിവുകളും കൈമാറി. തുടര്‍ന്ന് നാല് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഫെബ്രുവരി നാലിനകം മറുപടി നല്കാന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: