തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോര്പ്പറേഷന് സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനത്തോടെയാണ് മൂന്നാം ദിനം അരങ്ങുണര്‍ന്നത്. 200 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തെത്തി.
199 പോയിന്റോടെ തൃശുരും കോഴിക്കോടും തൊട്ടു പിന്നിലുണ്ട്. മുന്നാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 196 പോയിന്റ്. നേരത്തേ മുന്നിട്ട് നിന്നിരുന്ന കൊല്ലം, ആലപ്പുഴ ജില്ലകള്‍ പിന്നോട്ട് പോയി. നാടകം, ഭരതനാട്യം, മാര്‍ഗ്ഗംകളി, സംഘഗാനം തുടങ്ങി 37 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്.
അപ്പീലുകളുടെ ബാഹുല്യം കാരണം മത്സരങ്ങള്‍ നീണ്ടു പോകുന്ന കാഴ്ചയാണ് എല്ലാ വേദികളിലും കാണുന്നത്. നൃത്ത ഇനങ്ങളെല്ലാം വളരെ വൈകി പുലര്‍ച്ചെയോടെയാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: