വാഷിങ്ടണ്‍: ‘ഒക്കുപ്പൈ ഡി.സി.’ പ്രതിഷേധകര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് ‘പുകബോംബ്’ പുകബോംബ് എറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ വൈറ്റ്ഹൗസ് പൂട്ടുകയും ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
വേലിക്കെട്ടിനുള്ളില്‍ വീണ പുകബോംബ് നിര്‍വീര്യമാക്കിയെന്നു വൈറ്റ് ഹൗസ് വക്താവ് ജോര്‍ജ് ഒഗില്‍വി പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസമയത്ത് പ്രസിഡന്റ് ബരക് ഒബാമയും ഭാര്യ മിഷേലും വൈതൗലുണ്ടായിരുന്നില്ല. മിഷേലിന്റെ നാല്‍പ്പത്തി എട്ടാം പിറന്നാളിനോട് അനുബന്ധിച്ചു വിരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇരുവും.
വൈറ്റ് ഹൗസിന് പുറത്ത് തടിച്ചു കൂടിയ ആയിരത്തി അഞ്ഞൂറോളം വരുന്ന പ്രതിഷേധകര്‍ മുദ്രാവാക്യം വിളികളുമായി സമരം തുടരുന്നതിനിടെയാണ് കൂട്ടത്തിലൊരാള്‍ പുകബോംബ് എറിഞ്ഞത്. പുകബോംബ് എറിഞ്ഞതിനു പിന്നാലെ സമരക്കാരില്‍ ഭൂരിഭാഗവും പിരിഞ്ഞുപോയി. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: