അനതിശായിയും രാജശ്രേഷ്ഠനും നിസ്സീമനുമായ പരമിവ്യോത്തമപുരുഷനാണ് ഭഗവാന് ഗോവിന്ദന്. തന്റെ അത്യസാധാരണമായ അതീന്ദ്രിയ ലീലകളാല്‍ എല്ലാവരേയും ആകര്‍ഷിക്കുന്നതുകൊണ്ട് അദ്ദേഹം കൃഷ്ണനെന്നറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മറ്റ് നാമങ്ങളും വികാസങ്ങളും ഭാഗികമാണെന്ന് ഐക്യകണ്ഠേന അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശ്രീമദ് ഭാഗവതം പ്രഖ്യാപിക്കുന്നതുപോലെ- ഏതേ ചാംശ കലാഃ പുംസഃ കൃഷ്ണസ്തു ഭഗവാന് സ്വയം, ഭഗവാന്റെ ഈ അവതരാങ്ങളെല്ലാം അദ്ദേഹത്തിന്റെ പൂര്ണാംശമോ പൂര്ണാംശത്തിന്റെ അംശങ്ങളോ ആണ്. എന്നാല്‍ ഭഗവാന് ശ്രീകൃഷ്ണനാണ് പരമദൈവത്തിലെ ആദിപുരുന്.ഇപ്രകാരം പരമദൈവതത്തിലെ അനാദിയും ആദിമവുമായ പരമപുരുഷന് ഭഗവാന് കൃഷ്ണനാണ്. അദ്ദേഹത്തിന്റെ നിസ്സീമമായ ശക്തിയുടെ ഒരംശം മാത്രമാണ് ഈ ഭൗതികപ്രപഞ്ചം.ഈ ഭൗതികലോകം മായയെന്നുപറഞ്ഞ് ഇന്ന് നാം തിരസ്കരിക്കുന്നു. എന്നാല്‍,ഒരു ദിവസം കൃഷ്ണാവബോധവീക്ഷണത്തിന്റെ ഫലമായി ഇതിന് ഭഗവാനുമായുള്ള ഉറ്റ ബന്ധം നാം കണ്ടെത്തും. ആധ്യാത്മിക വീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ ഭൗതികവസ്തുക്കള്‍ ചൂഷണത്തിനോ തിരസ്കാരത്തിനോ ഉള്ളവയല്ലെന്ന് നമുക്ക് മനസ്സിലാകും. ബൂദ്ധിയോഗത്തിന്റേയോ അതീന്ദ്രീയയോഗത്തിന്റെയോ മാര്‍ഗത്തിലൂടെ ഈ അതീന്ദ്രിയവിക്ഷണം കൈവരിക്കാനാകും.
അതീന്ദ്രിയസാക്ഷാത്കാരത്തില് സ്ഥിരപ്രതിഷ്ഠ നേടുന്നതോടെ സര്‍വവിധമായ ദുഃഖവും കഷ്ടതയും ഭീതിയും വിഭ്രമവുമെല്ലാം ക്ഷണത്തില്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. കൃഷ്ണന് ബാഹ്യമായി എന്തൊക്കെയോ നിലനില്ക്കുന്നു എന്ന ഭ്രമം വെച്ചുപുലര്‍ത്തുന്നിടത്തോളം കാലം ആത്മാവിന് ഈ ദുരിതങ്ങളുടെ ആക്രമണത്തിന് വിധേയമാകേണ്ടിവരും. അതിനാല്‍ അതീന്ദ്രീയതില് സ്ഥിതിചെയ്യുമ്പോള്‍ ഈ ഭൗതികലോകത്തിയാല്പ്പോലും ഒരുവന് സുഖം അനുഭവിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ഐഹികസങ്കല്പം ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ ഉത്പന്നമാണ്. അത് മനസ്സിനേയും ഇന്ദ്രിയങ്ങളേയും ബാധിക്കുന്നു.എന്നാല്‍ ബുദ്ധിയോഗത്തിലൂടെ ഒരുവന്റെ വീക്ഷണത്തിന് മാറ്റം സംഭവിക്കുമ്പോള്‍ എല്ലാറ്റിനും കൃഷ്ണനുമായി ബന്ധമുണ്ടെന്ന് അവന് മനസ്സിലാക്കുന്നു. അഗ്നി,ജലം, ആകാശം, മനസ്സ് തുടങ്ങിയ മൗലിക ഘടകങ്ങളും ഒപ്പം ദിശകള്‍ ആത്മാവ് കാലം എന്നിവയും ഭൗതികവും ആധ്യാത്മികവും സാകാരവും നിരകാരവും ആയ സര്‍വവും പരമസത്തയായ കൃഷ്ണനെ പ്രതിഫലിപ്പിക്കുന്നു. സാക്ഷാത്കാരത്തിന്റെ ഈ ഘട്ടത്തിലെത്തുമ്പോള്‍ പുണ്യപാപങ്ങള്‍, സുഖദുഃഖങ്ങള്‍ തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളും മായയും ഹര്ഷുലമായ അതീന്ദ്രിയ സങ്കലനത്തില്‍ ലയിച്ചുപോകും. ബ്രഹ്മസാക്ഷാത്കാരത്തില് നിന്നുള്ള സുഖമനുഭവിക്കുന്ന വ്യക്തിക്ക് തുടര്‍ന്ന് ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടിതില്ലെന്ന് പറയുന്നു.
ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: