ബംഗളുരു: ബംഗളുരു ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി. ഡി .പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്കൊപ്പം അറസ്റ്റിലായ പതിനാല് പ്രതികളെ ബല്‍ഗാം ജയിലിലേക്ക് മാറ്റി.
ജയിലില്‍ ഇവര്‍ ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് ജയിലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതുകൊണ്ടാണ് ഇവരെ മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് മദനി ഇപ്പോള്‍ ബംഗളുരുവിലെ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: