തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് പ്രസ്താവന നടത്തിയ അശ്വിനികുമാറിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് ആവശ്യപ്പെട്ടു. ഇതിന് പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രസ്താവനയാണ് കേന്ദ്ര സഹമന്ത്രി അശ്വിനികുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് അദ്ദേഹ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്തിതമെന്ന് പറഞ്ഞത് മനസിലാകുന്നില്ല. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപ്പെട്ടിരിക്കുന്ന അവസരത്തില്‍ ഒരു കേന്ദ്ര മന്ത്രി ഇത്തരം പ്രസ്താവന നടത്തേണ്ടിയിരുന്നില്ലെന്നു സുധീരന് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതി അംഗങ്ങളും പ്രതിപക്ഷ നേതാവും മുന്‍ ജലസേചന മന്ത്രി പ്രേമചന്ദ്രന് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കോര്‍കമ്മിറ്റി രൂപീകരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: