ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനം അടക്കം ഇന്ത്യയില്‍ എട്ടോളം കേസുകളില്‍ പ്രതിയായ അബു സലേമിനെ തിരികെ കൈമാറണമെന്ന് പോര്‍ച്ചുഗല്‍ സുപ്രീംകോടതി ഉത്തരവിട്ടു. കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണിത്.
2005ലാണ് അബു സലേമിനെ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്ക് കൈമാറിയത്. എന്നാല്‍ കൈമാറ്റ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോര്‍ച്ചുഗലിലെ ഹൈക്കോടതി 2011 സെപ്റ്റംബര്‍ 20ന് അബു സലേമിനെ കൈമാറിയത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്കിയ അപ്പീലിലാണ് കീഴ്ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.
വധശിക്ഷ വരെ കിട്ടുന്ന തരത്തില്‍ അബു സലേമിന് മേല്‍ പുതിയ കുറ്റങ്ങള്‍ ഇന്ത്യ ചുമത്തിയ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി കൈമാറ്റം റദ്ദാക്കിയത്. അതേസമയം വിധി തിരച്ചടിയല്ലെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുമെന്നും സി.ബി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: