ജോധ്പുര്‍: ഭന്‍വാരി ദേവി വധക്കേസില്‍ പ്രതികളായ ബിഷ്ണ റാം സംഘാംഗങ്ങളില്‍ ഒരാളായ അശോക് ബിഷ്ണോയി കീഴടങ്ങി. രാജസ്ഥാനിലെ ജലോഡ വിlല്ലേജിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ സി.ബി.ഐയ്ക്കു കൈമാറി.
കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന് മുന്‍ മന്ത്രി മഹിപാല്‍ മദേര്‍ന, പരാശ്രം, സാഹിറാം ബിഷ്ണോയ്, സഹാബുദ്ദീന്, സോഹന്‍ലാല്‍ ബിഷ്ണോയ്, ബിഷ്ണാറാം, കൈലാഷ് ജാക്കര്‍ തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു. കൊല്ലപ്പെട്ട ഭന്‍വാരിയുടെ മൃതദേഹം തെളിവുകള്‍ നശിപ്പിച്ചു കനാലില്‍ തളളാന്‍ കൂട്ടുനിന്നെന്നാണ് അശോകിനെതിരായ കേസ്.
കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങളും വാച്ചും മറ്റു സാധനങ്ങളും രാജീവ്ഗാന്ധി കനാലില്‍ നിന്ന് സി.ബി.ഐ കണ്ടെടുത്തിരുന്നു. കേസില്‍ പ്രതികളായ പഖ് രാജ്, ദിനേശ്, ഇന്ദ്ര എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് രാജസ്ഥാന് ആരോഗ്യവകുപ്പിലെ നഴ്സ് ഭന്‍വാരി ദേവിയെ കാണാതായത്.
മന്ത്രി മഹിപാല്‍ മദിര്ണ ഉള്‍പ്പെടെയുള്ള ഉന്നതരുമായുണ്ടായ രഹസ്യ ബന്ധം പുറത്താകുമെന്നു ഭയന്ന് അവര്‍ അപായപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. പ്രശ്നം ഒതുക്കാന്‍ മദിര്ണ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തുമ്പു കിട്ടാത്തതിനാല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: