തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നു. മോണോ ആക്ട്, ഭരതനാട്യം, ലളിത സംഗീതം എന്നീ വിഭാഗങ്ങളിലാണ് ഇന്ന് പ്രധാനമായും മത്സരം നടക്കുന്നത്. രാവിലെ തന്നെ ഒന്നാം വേദിയില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം മത്സരം ആരംഭിച്ചു. നിറഞ്ഞ സദസിന് മുന്നിലാണ് പ്രതിഭകള്‍ അവരുടെ കഴിവുകള്‍ തെളിയിക്കുന്നത്.
അപ്പില്ലുകളിലൂടെയും കോടതിവിധികളിലൂടെയും നിരവധിപേരാണ് മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ഇന്ന് 17 വേദികളിലായി 49 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നൃത്തമത്സരങ്ങള്ക്കാണ് കാണികള്‍ കൂടുതല്‍. 25 പോയിന്റുമായി കൊല്ലവും ആലപ്പുഴയും ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ 23 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: