പള്ളുരുത്തി: കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തുറമുഖട്രസ്റ്റ് തുടങ്ങിവെച്ച സാമ്പത്തിക അച്ചടക്ക നടപടിയുടെ ഭാഗമായി തുറമുഖ ജീവനക്കാര്‍ക്ക് ജനുവരി മാസം വര്‍ദ്ധിപ്പിച്ച ഡിഎ നല്‍കേണ്ടതില്ലായെന്ന് തുറമുഖ മന്ത്രാലയം തീരുമാനിച്ചു. ഫെബ്രുവരി മാസത്തെ ശമ്പളം നല്കാന് പോലും തുറമുഖം ബുദ്ധിമുട്ടുകയാണെന്നുള്ളതായാണ് വിവരം. വല്ലാര്‍പാടം ഡ്രഡ്ജിംഗ് ജോലികള്‍ക്ക് അധികതുക ചെലവിടുന്നതിനാല്‍ ദൈനംദിനകാര്യങ്ങള്‍ പോലും പരുങ്ങലിലാണ്.
വരുന്നരണ്ടുവര്ഷത്തിനുള്ളില് പ്രശ്നങ്ങള്‍ പരിഹരിച്ച്, തുറമുഖസാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്ന് തുറമുഖ മന്ത്രാലയം പ്രതീക്ഷിക്കുന്നു. അതേസമയം തുറമുഖം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രകാരം സ്റ്റേറ്റ് ബാങ്കില്‍ നിന്നും 150 കോടിയുടെ വായ്പഎടുക്കുന്നതിന് അനുമതിനല്കുന്നതിനും ധാരണയായിട്ടുണ്ട്. തുറമുഖത്തെ അധികരിച്ച ചെലവുകള്‍ നിയന്ത്രിച്ചാല്‍ വായ്പനല്‍കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെടാമെന്ന് ഷിപ്പിങ്ങ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നതാണ്. കടുത്തഉപാധികള് മുന്നില്‍ വെച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വായ്പക്കുള്ള അനുമതിനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള ഉത്തരവ് ഉണ്ടാകും.
അതേപോലെതന്നെ കൊച്ചിതുറമുഖ ട്രസ്റ്റിന്റെ ധനവിനിയോഗം ഷിപ്പിംഗ് മന്ത്രാലയം കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നകാര്യത്തിലും നിയന്ത്രണം വേണമെന്നും ഷിപ്പിംഗ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പ്രകാരം ആദ്യപടിയായി ഓവര്‍ടൈം ജോലികള്നിയന്ത്രിച്ചു. മെഡിക്കല്‍ ആനുകൂല്യം, ലീവ് ട്രാവല്കണ്സെഷന്, എന്നിവയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറമുഖത്തെവിവിധട്രേഡ് യൂണിയനുകളുമായി തുറമുഖമാനേജ്മെന്റ് മുമ്പേ ചര്‍ച്ചചെയ്തിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: